കാസര്‍കോട് (www.evisionnews.in): മലബാര്‍ കലാ സാംസ്‌കാരിക വേദി കാസര്‍കോട് ജില്ലാ കമ്മറ്റി മേല്‍പറമ്പ പ്രസിഡന്റ് റഫീഖ് മണിയങ്ങാനത്തിന്റെ വസതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കൊറോണ മഹാമാരിക്ക് ശേഷം ഓണാഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടാന്‍ കഴിഞ്ഞതില്‍ അംഗങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തയാറാക്കിയ വേദിയില്‍ ഓണസദ്യ, വിവിധ കായിക കലാപരിപാടികള്‍ സംഘടിപ്പിച്ചു.
മേല്‍പറമ്പ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി. ഉത്തംദാസ് മുഖ്യാതിഥിയായി സംബന്ധിച്ചു. പ്രസിഡന്റ് റഫീഖ് മണിയങ്ങാനം അധ്യക്ഷത വഹിച്ചു. സിദീഖ് ഒമാന്‍, ഫിറോസ് പടിഞ്ഞാര്‍, അസീസ് ട്രന്റ്, നാസര്‍ മാന്യ, റിയാസ് നായന്മാര്‍മൂല, യൂസുഫ് മേല്‍പറമ്പ്, ഉദയന്‍ കാടകം, അഷ്‌റഫ് ബംബ്രാണി, ഹനീഫ് കടപുറം, ഷബീര്‍ ഉറുമി, ഹമീദ് മുണ്ടോള്‍ ഷെമീമ തൃക്കരിപ്പൂര്‍, ബഷീര്‍ തളങ്കര, അമീര്‍ പോപ്പി, കഫീല്‍ തളങ്കര, ഫീറോസ് മൊഗ്രാല്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എഎം അബൂബക്കര്‍ സ്വാഗതവും ട്രഷറര്‍ നാസര്‍ സംഘമം നന്ദിയും പറഞ്ഞു.
Post a Comment
0 Comments