Type Here to Get Search Results !

Bottom Ad

ബോവിക്കാനം വൈദ്യുതി സെക്ഷന്‍ ഓഫീസ് ഉടന്‍ യാഥാര്‍ഥ്യമാക്കണം: മുസ്ലിം യൂത്ത് ലീഗ്


ബോവിക്കാനം (www.evisionnews.co): മുളിയാര്‍ പഞ്ചായത്ത് പരിധിയിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ബോവിക്കാനം സെക്ഷന്‍ ഓഫീസും സബ് സ്റ്റേഷനും ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച അനുകൂല റിപ്പോര്‍ട്ട് അന്തിമ പരിഗണന ക്കായി വൈദ്യുതി വകുപ്പിന്റെ മുന്നിലാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വകുപ്പ് മന്ത്രി നടത്തിയ അദാലത്തില്‍ ഉറപ്പു നല്‍കിയെങ്കിലും കാര്യങ്ങള്‍ ദ്രുതഗതി യിലായില്ലെന്ന് യോഗം കുറ്റപ്പെടുത്തി.

പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ് സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് റൗഫ് ബാവിക്കരക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എസ്.എം.മുഹമ്മദ് കുഞ്ഞിയും ജനറല്‍ സെക്രട്ടറി ഖാദര്‍ ആലുറിന് എസ്.ടി.യു ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്തും സെന്‍ട്രല്‍യൂണിവേഴ്‌സിറ്റി എം.എസ്.ഡബ്ല്യു. പി.ജി.കോഴ്‌സില്‍ ഉന്നതവിജയം നേടിയ നാസിര്‍ ബോവിക്കാനത്തിന് പഞ്ചായത്ത് മെമ്പര്‍ അബ്ബാസ് കൊള്‍ച്ചപും ഉപഹാരം കൈമാറി.

ഷെരീഫ് ചാല്‍ക്കര, ഷെരീഫ് പന്നടുക്കം, ഷെരീഫ്മല്ലത്ത്,പി.സി. മസൂദ്,നിസാര്‍ ബസ് സ്റ്റാന്റ്,ഹനീഫ ബോവിക്കാനം, അഷ്റഫ്‌ബോവിക്കാനം, ഷിഹാബ് ആലൂര്‍, സാദിഖ് ആലൂര്‍, അബ്ദുള്‍ റഹിമാന്‍ മുണ്ടക്കൈ, മുനീര്‍ പറ, ഇര്‍ഷാദ് കോട്ടൂര്‍, ബാസിത് മുണ്ടക്കൈ, അസ്‌കര്‍ ബോവിക്കാനം, അല്‍ത്താഫ് പൊവ്വല്‍, കെ.ബി. ബാസിത്, അനസ് ബെള്ളിപ്പാടി ചര്‍ച്ചയില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad