(www.evisionnews.in) ഗാസിയാബാദില്‍ കാണാതായ 19കാരന്റെ മൃതദേഹം പെണ്‍സുഹൃത്തിന്റെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഖരാജ്പുര്‍ സ്വദേശി മുര്‍സലീന്റെ മൃതദേഹമാണ് പോലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 18 കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആഗസ്റ്റ് 11നാണ് മുര്‍സലീനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുമെന്ന് വീട്ടുകാര്‍ ആദ്യം കരുതി. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമില്ലാത്ത സാഹചര്യത്തിലാണ് വീട്ടുകാര്‍ ആശങ്കയിലായത്. അതേസമയം, ആഗസ്റ്റ് 15ാം തീയതി മുര്‍സലീന്റെ ഫോണില്‍ വിളിച്ചപ്പോള്‍ ഒരാള്‍ കോള്‍ സ്വീകരിക്കുകയും സംസാരിക്കുകയും ചെയ്തു. പ്രദേശത്തെ കുല്‍ഫി വില്‍പ്പനക്കാരനായിരുന്നു ഫോണില്‍ സംസാരിച്ചത്. നേരില്‍ കാണണമെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
19 കാരന്റെ മൃതദേഹം പെണ്‍സുഹൃത്തിന്റെ മുറിയില്‍ കുഴിച്ചിട്ട നിലയില്‍
21:02:00
0

Post a Comment
0 Comments