കാസര്‍കോട്: പ്ലസ് ടു സീറ്റുകളുടെ അപര്യാപ്തതയടക്കം മലബാര്‍ ജില്ലകള്‍ നേരിടുന്ന അവഗണക്കെതിരെ എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മലബാര്‍ സമരത്തിന്റെ ഭാഗമായി കലക്ട്രേറ്റ് പരിസരത്തില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചുവരുന്ന രാപ്പകള്‍ സമരം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്ഘാടനം ചെയ്തു. ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് പിന്നോക്കം പോയ മലബാര്‍ ജില്ലകളോട് ഭരണകൂടം കാട്ടുന്ന അനാസ്ഥ വഞ്ചനയാണെന്നും മറ്റൊരു മലബാര്‍ വിപ്ലവത്തിലേക്ക് കടക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും പി.കെ. നവാസ് അഭിപ്രായപ്പെട്ടു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു
മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറിമാരായ മൂസ ബി ചെര്‍ക്കള, പി.എം മുനീര്‍ ഹാജി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്രിയ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ നജീബ്, ഷഹീദ റാഷിദ്, ഹാജി മുഹമ്മദ് അബ്ദുല്‍ ഖാദര്‍, നവാസ് ചെങ്കള, നാസര്‍ ചെര്‍ക്കളം, റൗഫ് ഉദുമ, അഷ്റഫ് മാളിഗ, റൗഫ് ബാവിക്കര, റംഷീദ് തോയമ്മല്‍, സഹദ് അംഗടിമുഗര്‍,അഷ്റഫ് ബോവിക്കാനം, സലാം ബെളിഞ്ചം,, ഷാനിഫ് നെല്ലിക്കട്ട, അംഗഡിമൊഗര്‍ ,സാലിസ അബ്ദുള്ള, കാദര്‍ ആലൂര്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍ ,ഖലീല്‍ തുരുത്തി, റാസിഖ് മൊഗ്രാല്‍,ഹമീദ് സി.ഐ, തൗസീഫ് പടുപ്പ്, അസ്ഫര്‍ ചേരൂര്‍, ഹാഷിര്‍ മൊയ്തീന്‍, അന്‍വര്‍ സന്തോഷ്നഗര്‍, ആബിദ് വകീല്‍ സംസാരിച്ചു.
Post a Comment
0 Comments