Type Here to Get Search Results !

Bottom Ad

മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വേ ഫലം: രാഹുല്‍ ഗാന്ധിക്ക് നേട്ടം


ദേശീയം (www.evisionnews.in): പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വേ. ഇന്ത്യ ടുഡേ 'മൂഡ് ഓഫ് ദ നാഷന്‍' സര്‍വേ പ്രകാരമാണ് മോദിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായത്. 24 ശതമാനം പേരുടെ പിന്തുണയെ മോദിക്ക് ലഭിച്ചുള്ളൂ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 66 ശതമാനം പേരുടെ പിന്തുണ ലഭിച്ചിടത്താണ് മോദിയുടെ ജനപ്രീതി 24 ശതമാനത്തിലേക്ക് എത്തിയത്. അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ ആരെന്നായിരുന്നു സര്‍വേയിലൂടെ ചോദിച്ചിരുന്നത്. കോവിഡിന്റെ രണ്ടാം തരംഗം കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്തതിലെ പാളിച്ചകളും രാജ്യത്തെ സാമ്പത്തിക മേഖല തകര്‍ന്നതുമൊക്കെ മോദിയുടെ ജനപ്രീതിയില്‍ കോട്ടം തട്ടിച്ചു. അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ ഈ സര്‍വേ പ്രകാരം നേട്ടമുണ്ടാക്കി. മോദി കഴിഞ്ഞാല്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. പതിനൊന്ന് ശതമാനം പേരുടെ പിന്തുണ യോഗി ആദിത്യനാഥിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം മൂന്ന് ശതമാനം പേരുടെ പിന്തുണ ലഭിച്ചിടത്ത് നിന്നാണ് യോഗിക്ക് പതിനൊന്ന് ശതമാനം പേരുടെ പിന്തുണ ലഭിക്കുന്നത്. സര്‍വേ പ്രകാരം രാഹുല്‍ ഗാന്ധിയാണ് മൂന്നാം സ്ഥാനത്ത്. രാഹുല്‍ ഗാന്ധിയും സര്‍വേയില്‍ നേട്ടമുണ്ടാക്കി. കഴിഞ്ഞ വര്‍ഷം എട്ട് ശതമാനം പേരുടെ പിന്തുണ ലഭിച്ചിടത്ത് ഈ വര്‍ഷം പത്ത് ശതമാനം പേരുടെ പിന്തുണയായി. വെറും ഒരു ശതമാനത്തിന്റെ വ്യത്യാസമെ യോഗിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ളൂ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഇവരെല്ലാം കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad