കേരളം (www.evisionnews.in): ആറ്റിങ്ങലില്‍ അച്ഛനെയും മൂന്നാം ക്ലാസുകാരിയായ മകളെയും പൊതുമധ്യത്തില്‍ മോഷ്ടാക്കളെന്ന് ആരോപിച്ച് പരസ്യ വിചാരണ നടത്തിയ പൊലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി. പിങ്ക് പോലീസിലെ സിവില്‍ പോലീസ് ഓഫിസര്‍ രജിതയെ സ്ഥലംമാറ്റി. വകുപ്പുതല നടപടിക്കും ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ.
മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പൊതുജന മധ്യത്തില്‍ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്യുകയായിരുന്നു. ഒടുവില്‍ പൊലീസ് വാഹനത്തില്‍ നിന്ന് തന്നെ മൊബൈല്‍ കണ്ടെത്തി. ഐ.എസ്.ആര്‍ഓയുടെ വലിയ വാഹനം വരുന്നത് കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശിയും മകളുമാണ് ക്രൂരതക്കിരയായത്. ഫോണ്‍ കിട്ടിയിട്ടും ക്ഷമാപണം നടത്താതെ വീണ്ടും അധിക്ഷേപിച്ചെന്നും തോന്നയ്ക്കല്‍ സ്വദേശിയായ പരാതിക്കാരന്‍ പറഞ്ഞു. സംഭവത്തില്‍ ഏറെ ഭയന്നിരിക്കുകയാണ് തന്റെ കുഞ്ഞെന്നും ജനങ്ങളുടെ മുന്നില്‍ തന്നെയും മകളെയും കള്ളന്മാരാക്കിയെന്നും പോലീസുദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Post a Comment
0 Comments