Type Here to Get Search Results !

Bottom Ad

ബളാംതോട്് പാലത്തില്‍ നിന്നും വീണ് യുവാവിനെ കാണാതായി


കാസര്‍കോട് (www.evisionnews.in): ബളാംതോട്് പാലത്തില്‍ നിന്നും വീണ് യുവാവിനെ കാണാതായി. രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബളാംതോട് ചാമുണ്ടിക്കുന്നിലെ തിമു നായ്ക്- കാവേരി ദമ്പതികളുടെ മകന്‍ ജയകുമാറിനെയാണ് (32) കാണാതായത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സുഹൃത്തായ കോഴിക്കട ഉടമ ഡിപിന്‍ സഹോദരന്‍ വിപിന്‍ എന്നിവര്‍ക്കൊപ്പം ജയകുമാര്‍ കാറില്‍ കോഴിക്കടയിലെ അവശിഷ്ടങ്ങള്‍ കളയാന്‍ ബളാംതോട്ടെ ചെക്ക് ഡാം കം ബ്രിഡ്ജിലെത്തിയതെന്ന് പറയുന്നു. ഇവിടെ നിന്നും വീപ്പയിലെ കോഴിമാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുമ്പോള്‍ ജയകുമാറും അബദ്ധത്തില്‍ പുഴയിലേക്ക് വീഴുകയായിരുന്നു. ഡിപിനും വിപിനും കാറിലിരിക്കുകയായിരുന്നു. ഇരുവരും ജയകുമാറിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരുടെ നിലവിളികേട്ടെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നല്ല ഒഴുക്കുള്ള സ്ഥലമാണ് ഇവിടെ രാജപുരം പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ജയകുമാറിനായി തിരച്ചില്‍ നടത്തിവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad