Type Here to Get Search Results !

Bottom Ad

കടയില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവില്‍ മാറ്റമില്ല: ആവര്‍ത്തിച്ച് ആരോഗ്യ മന്ത്രി


കേരളം (www.evisionnews.in): സംസ്ഥാനത്ത് കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേരളത്തില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദം വന്ന ഡെല്‍റ്റ വൈറസാണ് പടരുന്നതെന്നും കുറച്ച് ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇരട്ടി ആകാമെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്നും ആരോ?ഗ്യ മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കി വേണം ഇളവുകള്‍ നല്‍കേണ്ടതെന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളതെന്നും ഇത് മനസിലാക്കാതെ അശാസ്ത്രീയമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.ബാബു എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അതേസമയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ജനങ്ങള്‍ ശ്രമിക്കുമ്പോള്‍ പോലീസ് ഇടപെട്ടു. അവരുടെ ഉത്തരവാദിത്തമാണ് പോലീസ് നിര്‍വഹിച്ചതെന്നും മന്ത്രി അവകാശപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad