കേരളം (www.evisionnews.in): കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പുഴുവരിച്ച രോഗി മരിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറാണ് (56) മരിച്ചത്. വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് അനില്‍ കുമാറിനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ആഗസ്ത് 21ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയുണ്ടായ വീഴ്ചയില്‍ അനില്‍കുമാറിന് പിടലിക്ക് പരിക്ക് പറ്റിയിരുന്നു.
ആദ്യം പേരൂര്‍ക്കട ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ സെപ്തംബര്‍ 26ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാകുന്നത്. അനില്‍കുമാറിനെ കൊണ്ടുപോകാമെന്ന് ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 27ന് കുടുംബം ആശുപത്രിയിലെത്തി അനില്‍കുമാറിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ശരീരം പുഴുവരിച്ച നിലയില്‍ കണ്ടത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
Post a Comment
0 Comments