കേരളം (www.evisionnews.in): ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി. 14.2 കിലോ സിലിന്‍ഡറിന് 25 രൂപയാണ് കൂട്ടിയത്. നിലവില്‍ 841.50 രൂപയാണ് വില. ചൊവ്വാഴ്ച മുതല്‍ 866.50 രൂപയാകും. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുമുണ്ട്. സിലിണ്ടറൊന്നിന് 5 രൂപയാണ് കുറച്ചത്. പുതുക്കിയ വില കൊച്ചിയില്‍ 1618 രൂപയാണ് സിലിണ്ടറൊന്നിന്.
പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ നിലവില്‍ വരും. ഓണം അടുത്ത സാഹചര്യത്തിലാണ് മലയാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഇരുട്ടടി. എല്‍പിജി സബ്‌സിഡി ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി ജൂണ്‍ 2020 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. ഫലത്തില്‍ സബ്‌സിഡി തന്നെ ഇല്ലാതായ അവസ്ഥയാണ് രാജ്യത്ത്.
Post a Comment
0 Comments