കാസര്‍കോട് (www.evisionnews.in): സ്വതന്ത്ര തൊഴിലാളി യൂണിയനില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപന അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനയായ കേരള അണ്‍എയ്ഡഡ് പാരലല്‍ ടീച്ചേര്‍സ് സ്റ്റാഫ് ഫെഡറേഷന്റെ (കെയുടിഎസ്എഫ്) കാസര്‍കോട് ജില്ലാ കമ്മിറ്റി പുതിയ ഭാരാവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സിറാജ് ഖാസിലേനെയും ജനറല്‍ സെക്രട്ടറിയായി എംഎ നജീബിനെയും ട്രഷററായി ഇല്യാസ് ഹുദവിയെയും തെരെഞ്ഞെടുത്തു.
മറ്റു ഭാരാവാഹികളായി ഇര്‍ഷാദ് ഹുദവി ബെദിര (ഓര്‍ഗ. സെക്ര), നിസാം ബോവിക്കാനം, അഷ്‌റഫ് കൊമ്പോട്, സലാം പള്ളങ്കോട് (വൈസ് പ്രസി), ലത്തീഫ് കൊല്ലമ്പാടി, ഖലീല്‍ പൊവ്വല്‍, ജംസീര്‍ കടവത്ത് (ജോ. സെക്ര), ശംസുദ്ധീന്‍ കിന്നിംഗാര്‍ (ക്ഷേമനിധി കോര്‍ഡിനേറ്റര്‍), ഹക്കീം മാസ്റ്റര്‍ ചെര്‍ക്കള (അക്കാദമിക് കോര്‍ഡിനേറ്റര്‍), ഇര്‍ഷാദ് അസ്ഹരി (സര്‍ഗവേധി കോര്‍ഡിനേറ്റര്‍) എന്നിവരെയും തെരെഞ്ഞെടുത്തു.
എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. സിറാജ് ഖാസിലേന്‍ അധ്യക്ഷത വഹിച്ചു. കെയുടിഎസ്എഫ് സംസ്ഥാന പ്രസിഡന്റ് വികെഎം ശാഫി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. എസ്ടിയു സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി, കെയുടിഎസ്എഫ് സംസ്ഥാന സെക്രട്ടറി റഊഫ് ബായിക്കര പ്രസംഗിച്ചു. എസ്ടിയു സംസ്ഥാന ട്രഷറര്‍ കെപി മുഹമ്മദ് അഷ്‌റഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എംഎ നജീബ് സ്വാഗതവും ഇല്ല്യാസ് ഹുദവി നന്ദി പറഞ്ഞു.
Post a Comment
0 Comments