Type Here to Get Search Results !

Bottom Ad

ജനകീയാസൂത്രണ രജത ജൂബിലി: മുന്‍പ്രസിഡന്റുമാരെ ആദരിച്ച് കുമ്പഡാജെ പഞ്ചായത്തില്‍ ആഘോഷം


കാസര്‍കോട് (www.evisionnews.in): കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം രജതജൂബിലി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഹമീദ് പൊസോളിഗെ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ ആനന്ദ കെ മൗവ്വാര്‍, മല്ലിക പി റൈ,എം അബൂബക്കര്‍, ഫാത്തിമത്ത് സുഹറ എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ്് എലിസബത്ത് ക്രാസ്ത അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍മാരായ അബ്ദുല്‍ റസാഖ് ടിഎം, ഖദീജ, സഞ്ജീവ ഷെട്ടി, മെമ്പര്‍മാരായ മുംതാസ്, കൃഷ്ണഷര്‍മ്മ ജി, സുഹറ, സുനിത ജെ റൈ, സുന്ദര മവ്വാര്‍, ഹരീഷ ഗോസാഡ, മിനാക്ഷി, ആയിഷത്ത് മാഷിദ, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അലി തുപ്പക്കല്ല്, പ്രസാദ് ഭണ്ഡാരി, പ്രകാശ്, ശശിധര തെക്കേ മൂലെ, നാരായണ നമ്പ്യാര്‍ സംബന്ധിച്ചു. സെക്രട്ടറി കെ ഹരീഷ് സ്വാഗതവും മുരളീധരന്‍ നദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad