കേരളം (www.evisionnews.co): കോതമംഗലത്ത് ദന്ത ഡോക്ടറായ മാനസ കൊല്ലപ്പെട്ട സംഭവത്തില്‍ എറണാകുളം ജില്ലാ റൂറല്‍ പോലീസ് മേധാവി കെ. കാര്‍ത്തികിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം മലയാള മനോരമ പത്രത്തില്‍ നല്‍കിയ പ്രതികരണമാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ ജാഗ്രതക്കുറവിന് ഉദാഹരണമാണ് മാനസയുടെ കൊലപാതകമെന്നാണ് കെ. കാര്‍ത്തിക് പറഞ്ഞത്. യുവാവും മരിച്ചതോടെ കേസ് ദുര്‍ബലമായെന്നും അദ്ദേഹം പറയുന്നു.
'സമൂഹിക മാധ്യമങ്ങളിലൂടെ അപരിചിതരുമായി അടുപ്പം സ്ഥാപിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന ജാഗ്രതക്കുറവിന് ഉദാഹരണമാണ് കോതമംഗലം നെല്ലിക്കുഴിയിലെ സംഭവം. പോലീസ് എത്രയോ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതൊന്നും പലരും കണക്കിലെടുക്കുന്നില്ല. തങ്ങള്‍ക്ക് ചതി പറ്റില്ലെന്നാണ് ഓരോരുത്തരും കരുതുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ അടുപ്പം തുടങ്ങിയത്. യുവാവും മരിച്ചതോടെ കേസ് ദുര്‍ബലമായി. തോക്ക് എവിടെ നിന്ന് കിട്ടിയെന്ന ദുരൂഹതയാണ് ബാക്കിയുള്ളത്. അത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്,' എന്നായിരുന്നു കെ. കാര്‍ത്തിക്കിന്റെ പ്രതികരണം.
Post a Comment
0 Comments