അബുദാബി (www.evisionnews.in): ദേലംപാടി ഗ്രാമ പഞ്ചായത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ താഹിറ ബഷീറിനെ പരസ്യമായി അപമാനിക്കുകയും അതിക്രമം നടത്തുകയും ചെയ്ത സിപിഎം നടപടിക്കെതിരെ ജിസിസി കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി ശക്തമായി അപലപിച്ചു. അതിക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് കാണിക്കുന്ന അലംഭാവം കേരള പോലീസിന് അപമാനമാണ്.
മുസ്ലിം ലീഗ് പ്രതിനിധിയായ വാര്‍ഡ് മെമ്പറുടെ പ്രവര്‍ത്തന സ്വാതന്ത്രയത്തെ കൈയ്യൂക്ക് കൊണ്ട് നേരിടുന്ന സിപിഎം നയത്തെയും യോഗം ശക്തമായി അപലപിച്ചു. സിപിഎം കാടത്തം അവസാനിപ്പിച്ചു ജനാധിപത്യ പ്രവര്‍ത്തനം നടത്താന്‍ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ഈവിഷയം നിയമസഭയില്‍ അടക്കം അവതരിപ്പിക്കാന്‍ നിയമസഭാ അംഗങ്ങളോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
ജിസിസി കെഎംസിസി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി ഓണ്‍ലൈനില്‍ ചേര്‍ന്ന അടിയന്തിര പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ്് അബ്ദുല്‍ ഖാദര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജിസിസി രാജ്യങ്ങളിലുള്ള വിവിധ രാജ്യങ്ങളിലെ പ്രതിനിധികളായി ഹാസിഫ് പള്ളങ്കോട്, എന്‍ എം അബ്ദുല്ല ഹാജി, മാക്ക് അഡൂര്‍, സി.എ.അമാനുള്ള, ഹസ്സന്‍ അഡൂര്‍, ബഷീര്‍ മണിയൂര്‍, രിഫായി പരപ്പ, എസ്.എ. ഇല്ല്യാസ്, ഡോക്ടര്‍ ലത്തീഫ്, സിദ്ദീഖ് അഡൂര്‍, മൊയ്തീന്‍ ഊജംപാടി റസാഖ് മയ്യള, നാസര്‍ ഡി.എം, ഹസൈനാര്‍ അടുക്കം, ബി.കെ. സുലൈമാന്‍, സിദ്ദീഖ് കൊമ്പോട്, അബി അഷ്‌റഫ്, എംപികെ പള്ളങ്കോട്, പി. മുഹമ്മദ് പരപ്പ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി.കെ അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ നിസാര്‍ മയ്യള നന്ദിയും പറഞ്ഞു.
Post a Comment
0 Comments