കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കേരളവിഷന്‍ ഓപ്പറേറ്റര്‍മാര്‍ ഉച്ച ഭക്ഷണ വിതരണം നടത്തി. ഓണത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭക്ഷണ വിതരണം നടത്തിയത്. ഉദുമ സിസിഎന്നിന്റേയും കെസിഎന്നിന്റേയും ആഭിമുഖ്യത്തിലാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കേരളവിഷന്‍ ഓപ്പറേറ്റര്‍മാര്‍ ഉച്ച ഭക്ഷണ വിതരണം നടത്തിയത്. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമായിരുന്നു ഭക്ഷണം നല്‍കിയത്.
കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് ഭക്ഷണവിതരണം ഉദ്ഘാടനം ചെയ്തു. സി.ഒ.എ ജില്ലാസെക്രട്ടറി എം.ആര്‍ അജയന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീഷ്. കെ പാക്കം, ഷുക്കൂര്‍ കോളിക്കര, സി.ഒ.എ കാസര്‍കോട് മേഖലാ സെക്രട്ടറി സുനില്‍കുമാര്‍, കെ.സി.എന്‍ ഡയറക്ടര്‍മാരായ കെ ദിവാകര, പുരുഷോത്തമ എം നായിക്ക്, കെ. ഹരികാന്ത് സംസാരിച്ചു. ഓണത്തോടനുമബന്ധിച്ച് കേരളവിഷന്‍ ഓപ്പറേറ്റര്‍മാര്‍ തലപ്പാടി മുതല്‍, കാലിക്കടവ് വരെയുള്ള വിവിധ കേന്ദ്രങ്ങളില്‍ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. കോവിഡ് കാല സമാശ്വാസ പ്രവര്‍ത്തനങ്ങളിലും സിഒഎയുടെ നേതൃത്വത്തില്‍ കേരളവിഷന്‍ ഓപ്പറേറ്റര്‍മാര്‍ സജീവമാണ്.
Post a Comment
0 Comments