മുളിയാര്‍ (www.evisionnews.co): മുളിയാറിലെ വനാതിര്‍ത്തികളില്‍ കാട്ടാനകള്‍ ഉള്‍പ്പെടെ യുളള വന്യജീവികളുടെ അക്രമണങ്ങളില്‍ ദുരിതവും,നഷ്ടവും അനുഭവിക്കുന്ന കര്‍ഷകരുടെ രക്ഷക്ക് ശാശ്വതവും അടിയന്തിരവുമായ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഏറ്റവുമധികം ദുരിതം പേറേണ്ടി വരുന്നത് മുളിയാര്‍ പഞ്ചായത്ത് വനാതിര്‍ത്തിയിലെ കര്‍ഷകരാണ്. ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രി കാസര്‍കോട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ കാറഡുക്ക ബ്ലോക്ക്, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പങ്കെടുക്കാത്തത് വലീയ വീഴ്ചയും കര്‍ഷകരോടുള്ള വഞ്ചനയുമാണ്.
ക്ഷണിക്കാത്തതാണ് കാരണമെങ്കില്‍ കര്‍ഷകരുടെ ജീവല്‍ പ്രശ്‌നം അധികാരികളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ ഇരു പ്രസിഡന്റുമാരും പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് ഇതു സംബന്ധിച്ച് ഇരുവരും ജനങ്ങളോട് മറുപടി പറയാന്‍ തയാറാകണം. വന്യജീവി അക്രമണ കൃഷി പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനോ കഷകരെ കാണാനോ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ തയാറാകാത്ത മന്ത്രി നടത്തിയ യോഗം ആഭാസകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡന്റ് എ. ജനാര്‍ദ്ധനന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ്എം മുഹമ്മദ് കുഞ്ഞി, സ്ഥിരം സമിതി അധ്യക്ഷരായ അനീസ മന്‍സൂര്‍ മല്ലത്ത്, റൈസ റാഷിദ് അംഗങ്ങളായ അബ്ബാസ് കൊള്‍ച്ചപ്പ്, അഡ്വ. ജുനൈദ്, രമേശ് മുതലപ്പാറ സംബന്ധിച്ചു.
Post a Comment
0 Comments