കാസര്‍കോട് (www.evisionnews.in): ഐഎന്‍എല്‍ ജില്ലാതല അംഗത്വ വിതരണോദ്ഘാടനത്തിനിടെ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പത്തുപേര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ്. യോഗം അലങ്കോലപ്പെടുത്തിയത് സംബന്ധിച്ച് അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ രണ്ടുദിവസത്തിനകം വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം നടപടിയെടുക്കുമെന്നുമാണ് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ നോട്ടീസിലെ ഉള്ളടക്കം.
യോഗത്തില്‍ ഡോ. അമീന്റെ പ്രസംഗം തടസപ്പെടുത്തി അലങ്കോലപ്പെടുത്തുകയും മാധ്യമങ്ങളെ വിളിച്ച് പാര്‍ട്ടിയെ അപമാനപ്പെടുത്തുകയും ചെയ്തതിന് സാലി ബേക്കല്‍, അമീര്‍ കോടി, അന്‍വര്‍ മാങ്ങാടാന്‍, എംകെ ഹാജി, എംഎ കുഞ്ഞാബ്ദുല്ല, ഇക്ബാല്‍ മാളിക, എകെ കമ്പാര്‍, ഹാരിസ് ബെഡി, ടിഎംഎ റഹ്മാന്‍ തുരുത്തി, മമ്മു കോട്ടപ്പുറം എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഇന്നലെ വൈകിട്ടോടെ ഉദുമ എരോല്‍ പാലാസില്‍ നടന്ന പ്രവര്‍ത്തക സമിതിയോഗത്തിലാണ് കയ്യാങ്കളിയുണ്ടായത്. അബ്ദുല്‍ വഹാബ് പക്ഷത്തെ അനുകൂലിക്കുന്ന പ്രവര്‍ത്തകരെ പുറത്താക്കിയ ശേഷം പരിപാടി തുടരുകയായിരുന്നു. അഖിലേന്ത്യ ട്രഷറര്‍ ഡോ. എ. അമീന്‍ ഉദ്ഘാടകനായ ചടങ്ങിനിടെയാണ് കാസിം ഇരിക്കൂര്‍- അബ്ദുല്‍ വഹാബ് പക്ഷക്കാര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നത്. സംസ്ഥാന തലത്തില്‍ നടക്കുന്ന സമവായ നീക്കങ്ങള്‍ക്കിടെ അംഗത്വ വിതരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് അബ്ദുല്‍ വഹാബ് പക്ഷം ചൂണ്ടിക്കാടിയതോടെയാണ് തര്‍ക്കം ആരംഭിച്ചത്.
ഇരുവിഭാഗം പ്രവര്‍ത്തകരും നേതാക്കള്‍ക്കുമുന്നില്‍ ഉന്തുംതള്ളുമായി. തുടര്‍ന്ന് വഹാബ് പക്ഷത്തെ കാസിം ഇരിക്കൂര്‍ വിഭാഗം ബലം പ്രയോഗിച്ച് യോഗ സ്ഥലത്തു നിന്നും നീക്കുകയായിരുന്നു. പാര്‍ട്ടി ഒന്നിച്ച് മുന്നോട്ട് പോകുന്നതിനെ എതിര്‍ക്കുന്നവരാണ് പ്രശ്നത്തിന് പിന്നിലെന്ന് വഹാബ് പക്ഷം ആരോപിച്ചു. എന്നാല്‍ പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് എതിര്‍വിഭാഗത്തിന്റെ നിലപാട്.
Post a Comment
0 Comments