നെല്ലിക്കട്ട (www.evisionnews.in): ജനവാസം കുറഞ്ഞ പാറക്കൂട്ടങ്ങള്‍ മാത്രമുണ്ടായിരുന്ന നെല്ലിക്കട്ട എന്ന കുഗ്രാമത്തെ ഇന്ന് കാണുന്ന വികസനവളര്‍ച്ചയിലേക്ക് ഉയര്‍ത്തിയതിന് പിന്നില്‍ പിബി അബ്ദുറസാഖ് എന്ന റദ്ദുച്ചയുടെ കരങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണവും ഈ നാടിനോടുള്ള അദ്ദേഹത്തിന്റെ അങ്ങേയറ്റത്തെ സ്‌നേഹവും നെല്ലിക്കട്ടയെ അതിവേഗം വികസിത പ്രദേശമാക്കിയെന്നും ദുബൈ കെഎംസിസി ചെങ്കള പഞ്ചായത്ത് പ്രസിഡന്ററും സാമൂഹിക പ്രവര്‍ത്തകനുമായ അസീസ് കമാലിയ അഭിപ്രായപ്പെട്ടു.
ജിസിസി കെഎംസിസി നെല്ലിക്കട്ട ഓണ്‍ലൈനില്‍ സംഘടിപ്പിച്ച സമാപന കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ലിക്കട്ടയില്‍ നിന്നും ജിസിസി രാജ്യങ്ങളില്‍ പ്രവാസികളായ മുസ്ലിം ലീഗ് അനുഭാവികളും കെഎംസിസി പ്രവര്‍ത്തകരും ചേര്‍ന്ന് മൂന്നുവര്‍ഷം മുമ്പ് രൂപീകരിച്ച പ്രവാസ കൂട്ടായ്മയാണ് ജിസിസി കെഎംസിസി നെല്ലിക്കട്ട. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം നെല്ലിക്കട്ടയുടെ ജീവകാരുണ്യ രംഗത്തും സാമൂഹിക രാഷ്ട്രീയരംഗത്തും ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച്‌കൊണ്ട് നിറഞ്ഞുനില്‍ക്കുന്ന പ്രസ്ഥാനമാണ് ജിസിസി കെഎംസിസി നെല്ലിക്കട്ട.
'സമര്‍പ്പിത സംഘബോധത്തിന്റെ ഭാഗമാവുക' എന്ന പ്രമേഹവുമായി ജിസിസി രാജ്യങ്ങില്‍ നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ അംഗത്വമെടുത്ത അറുപതില്‍പരം ആളുകളാണ് സമാപന കൗണ്‍സിലില്‍ പങ്കെടുത്തത്. പ്രസിഡന്റ് അബൂ പിസി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം അസ്ഹരി പള്ളങ്കോട് പ്രാര്‍ഥന നടത്തി. ജനറല്‍ സെക്രട്ടറി ജാബിര്‍ നെല്ലിക്കട്ട സ്വാഗതം പറഞ്ഞു.
വാര്‍ഡ് മുസ്ലിം ജനറല്‍ സെക്രട്ടറി എന്‍ എ അബ്ദുല്‍ കാദര്‍, മുസ്ലിം ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് ട്രഷറര്‍ ബദ്റുദ്ധീന്‍ അര്‍ക്ക, എംഎസ്എഫ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, യൂത്ത് ലീഗ് ശാഖാ സെക്രട്ടറി അഷ്റഫ് സിഎം, എംഎസ്എഫ് ശാഖാ പ്രസിഡന്റ് സൈഫുദ്ധീന്‍, റിയാദ് കെഎംസിസി കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി നെല്ലിക്കട്ട, ഷാര്‍ജ കെഎംസിസി ജില്ലാ സെക്രട്ടറി ശരീഫ് പൈക്ക, ദുബൈ കെഎംസിസി ചെങ്കള പഞ്ചായത്ത് പ്രൊഫഷണല്‍ വിങ് കണ്‍വീനര്‍ ഐപിഎം ഇബ്രാഹിം, ദുബൈ കെഎംസിസി ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിസി മുഹമ്മദ് കുഞ്ഞി, ബഹ്റൈന്‍ കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അഷ്റഫ്, ജിസിസി കെഎംസിസി നെല്ലിക്കട്ട ഉപദേശക സമിതി അംഗം നാസര്‍ മലബാര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കമ്മിറ്റി റിപ്പോര്‍ട്ടും വരവ് ചെലവ് കണക്ക് അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. റിട്ടേര്‍ണിംഗ് ഓഫീസറായി അജ്മല്‍ നെല്ലിക്കട്ട തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികള്‍: അബു പിസി (പ്രസി), ഹമീദ് ബിഎ (ജന. സെക്ര), മഹ്റൂഫ് മുഹമ്മദ് (ട്രഷ), അബു എന്‍എ, കബീര്‍ മലബാര്‍, ഹാരിസ് തൈവളപ്പ് (വൈസ് പ്രസി), ഹാഷിം മലബാര്‍, ഉമ്മര്‍ മണ്ഡലിക്കാട്, സഹുലു (ജോ. സെക്ര.), മുഹമ്മദ് കുഞ്ഞി കെഎം, മുഹമ്മദ് പിസി, ഐപിഎം ഇബ്രാഹിം, നാസര്‍ മലബാര്‍, ശരീഫ് പൈക്ക (ഉപദേശക സമിതി), ഹനീഫ് അര്‍ക്ക, അഷ്റഫ് ബിഎ (മറ്), അബ്ദുല്ല പൊട്ടിപ്പളം, അബ്ദുല്ല ബി എ,കാദര്‍ ആമൂസ് നഗര്‍(പ്രവര്‍ത്തക സമിതി).
Post a Comment
0 Comments