കാബൂള്‍ (www.evisionnews.in): ആരോഗ്യ മേഖലയിലെ വനിതാ ജീവനക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍. സംഘടനാ വക്താവ് ദബീഹുല്ല മുജാഹിദാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. ആശുപത്രികളില്‍ ജീവനക്കാരുടെ ക്ഷാമം നേരിട്ടതോടെയാണ് തീരുമാനം. 'കേന്ദ്രത്തിലും പ്രവിശ്യയിലുമുള്ള എല്ലാ വനിതാ ജീവനക്കാരോടും തിരികെ ജോലിയില്‍ കയറാന്‍ അഭ്യര്‍ത്ഥിക്കുന്നു. തങ്ങളുടെ കടമ നിറവേറ്റുന്നതില്‍ അവര്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുമുണ്ടാകില്ല'- പ്രസ്താവന വ്യക്തമാക്കി.
നേരത്തെ സുരക്ഷ പരിഗണിച്ച് എല്ലാ വനിതാ ജീവനക്കാരോടും വീടുകളില്‍ തന്നെ കഴിയാന്‍ താലിബാന്‍ വക്താവ് നിര്‍ദേശിച്ചിരുന്നു. 'ഞങ്ങളുടെ സേനയെ കുറിച്ച് ഉത്കണഠയുണ്ട്. അവര്‍ക്ക് മികച്ച പരിശീലനം കിട്ടിയിട്ടില്ല. ഒരുപക്ഷേ, സ്ത്രീകള്‍ക്കെതിരെ മോശമായ പെരുമാറ്റം ഉണ്ടായേക്കാം. സ്ത്രീകള്‍ക്കെതിരെ സേനാ ഉപദ്രവം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല'- എന്നാണ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ദബീഹുല്ല പറഞ്ഞിരുന്നത്.
Post a Comment
0 Comments