കാസര്‍കോട് (www.evisionnews.co): മംഗളൂരു കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഡിപ്പുവില്‍ ഉപ്പള ആസ്ഥാനമായ ഗോള്‍ഡ് കിംഗ് ജ്വല്ലറി ശാഖയില്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഇടതു ഭാഗത്തെ ചുമര് തുരന്ന് അകത്ത് കടന്ന കവര്‍ച്ചക്കാര്‍ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ 2.40 മണിയോടെയാണ് മോഷണം. ജ്വല്ലറിയില്‍ സ്ഥാപിച്ച ബര്‍ഗ്ലര്‍ അലാറം സംവിധാനത്തിലൂടെ കവര്‍ച്ചാ വിവരം ഉടമകള്‍ക്ക് ലഭിച്ച് ഉടന്‍ തന്നെ ഓടിയെത്തിയതിനാല്‍ കവര്‍ച്ചാ സംഘം രക്ഷപ്പെട്ടു.
ആയുധങ്ങളുമായി ഒരാള്‍ ജ്വല്ലറിക്കകത്ത് നില്‍ക്കുന്ന ദൃശ്യം ജ്വല്ലറിയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഡോഗ്സ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പതിനായരത്തോളം വിലമതിക്കുന്ന വെള്ളിയാഭരണങ്ങള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. വിവരമറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്താന്‍ കഴിഞ്ഞതിനാലാണ് വലിയ കവര്‍ച്ച ഒഴിവായതെന്ന് ജ്വല്ലറി ഉടമ മുഹമ്മദ് ഹനീഫ് പറഞ്ഞു.
Post a Comment
0 Comments