Type Here to Get Search Results !

Bottom Ad

ഒരു വയസുകാരിയുടെ വിരല്‍ ഇഡലി പാത്രത്തില്‍ കുടുങ്ങി: രക്ഷകരായി ഫയര്‍ഫോഴ്സ്


കാസര്‍കോട് (www.evisionnews.in): ഇഡലി പാത്രത്തില്‍ വിരല്‍ കുടുങ്ങിയ ഒരു വയസുകാരിക്ക് രക്ഷകരായി ഫയര്‍ഫോഴ്സ്. വിദ്യാനഗര്‍ കല്ലക്കട്ടയിലെ രാജുവിന്റെ മകള്‍ ആനിരാജയുടെ വിരലാണ് അബദ്ധത്തില്‍ ഇഡലിത്തട്ടില്‍ കുടുങ്ങിയത്. ഉടന്‍ ഫയര്‍ സ്റ്റേഷനില്‍ എത്തിച്ച കുഞ്ഞിനെ മാതാവിന്റെ മടിയിലിരുത്തി ഉദ്യോഗസ്ഥര്‍ ഇഡലിതട്ട് മുറിച്ച് വിരല്‍ ഊരിയെടുത്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ കൈ ഇളക്കുന്നതും കരയുന്നതും വെല്ലുവിളിയായെങ്കിലും വിജയകരമായി പര്യവസാനിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ പ്രകാശ് കുമാര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ ബി ജോസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ രാമചന്ദ്രന്‍, രാധാകൃഷ്ണന്‍, മുഹമ്മദ് സഅദ്, ഗോപാലകൃഷ്ണന്‍, വിപിന്‍, സുധീഷ്, രജിത്, ശരത് ചന്ദ്രന്‍, ശംനാദ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad