ഉപ്പള (www.evisionnews.in): മഞ്ചേശ്വരം താലൂക്കില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പരിഗണനയിലാണെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ അറിയിച്ചു. നിലവില്‍ ജില്ലയില്‍ ഹോസ്ദുര്‍ഗ്ഗ്, കാസറഗോഡ്, വെള്ളരിക്കുണ്ട് എന്നിവിടങ്ങളാണ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുള്ളത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പ്രദേശം എന്ന നിലയില്‍ ഈവര്‍ഷം തന്നെ മഞ്ചേശ്വരം താലൂക്കില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ആരംഭിക്കണമെന്ന എംഎല്‍എയുടെ ആവശ്യത്തിന് ഉത്തരം നല്‍കവെ എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററാണ് എംഎല്‍എയെ ഇക്കാര്യം അറിയിച്ചത്. കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയിലുള്ള കോയിപ്പാടി വില്ലേജിലെ ഒരേക്കര്‍ സ്ഥലത്ത് ചുറ്റുമതില്‍, ഗാര്‍ഡ് റൂം എന്നിവ നിര്‍മ്മിക്കുന്നതിനായി 23 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
മഞ്ചേശ്വരം താലൂക്കില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പരിഗണനയില്‍: എകെഎം അഷ്‌റഫ് എംഎല്‍എ
11:19:00
0
ഉപ്പള (www.evisionnews.in): മഞ്ചേശ്വരം താലൂക്കില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പരിഗണനയിലാണെന്ന് എകെഎം അഷ്‌റഫ് എംഎല്‍എ അറിയിച്ചു. നിലവില്‍ ജില്ലയില്‍ ഹോസ്ദുര്‍ഗ്ഗ്, കാസറഗോഡ്, വെള്ളരിക്കുണ്ട് എന്നിവിടങ്ങളാണ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുള്ളത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പ്രദേശം എന്ന നിലയില്‍ ഈവര്‍ഷം തന്നെ മഞ്ചേശ്വരം താലൂക്കില്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ആരംഭിക്കണമെന്ന എംഎല്‍എയുടെ ആവശ്യത്തിന് ഉത്തരം നല്‍കവെ എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററാണ് എംഎല്‍എയെ ഇക്കാര്യം അറിയിച്ചത്. കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസിന്റെ പരിധിയിലുള്ള കോയിപ്പാടി വില്ലേജിലെ ഒരേക്കര്‍ സ്ഥലത്ത് ചുറ്റുമതില്‍, ഗാര്‍ഡ് റൂം എന്നിവ നിര്‍മ്മിക്കുന്നതിനായി 23 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments