കാസര്‍കോട് (www.evisionnews.co): അഞ്ചു മാസമായി മുടങ്ങിയ പെന്‍ഷന്‍ ഓണത്തിനു മുമ്പ് നല്‍കണമെന്നാവശ്യപ്പെട്ടു എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ കാസര്‍കോട് ഒപ്പുമരചോട്ടില്‍ ഇലയിട്ട് ഉപവാസസമരം നടത്തി.
ഞങ്ങള്‍ക്കും ഓണം ഉണ്ണണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പട്ടിണി സമരം നടന്നത്. പട്ടികയില്‍പ്പെട്ട ആറായിരത്തിലധികം ദുരിതബാധിതര്‍ക്കാണ് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്നത്. ഉപവാസം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ദുരിതബാധിത കുടുംബങ്ങള്‍ വീടുകളിലും മറ്റു പൊതു ഇടങ്ങളിലും ഉപവാസ
സമരം നടത്തി. മുനിസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. സാഹിദ ഇല്യാസ്, കെബി മുഹമ്മദ് കുഞ്ഞി, അഡ്വ. ടിവി രാജേന്ദ്രന്‍, സിഎ യൂസഫ്, സിസ്റ്റര്‍ ജയ ആന്റോ മംഗലത്, താജുദീന്‍ പടിഞ്ഞാര്‍, ലത്തീഫ് കുമ്പള, ശ്രീനാഥ്ശശി, പികെ അബ്ദുള്ള, സുബൈര്‍ പടുപ്പ് സംസാരിച്ചു. കെ ചന്ദ്രാവതി, മിസ്രിയ ചെങ്കള, സി രാജലക്ഷ്മി, മൈമൂന ചെട്ടുംകുഴി, പി ഷൈനി, എം നസീമ, എംജെ സമീറ, റംല, കുഞ്ഞിബി നേതൃത്വം നല്‍കി. പരിസ്ഥിതി പ്രവര്‍ത്തക പ്രസീത കരിവെള്ളൂര്‍ നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.
Post a Comment
0 Comments