Type Here to Get Search Results !

Bottom Ad

ഇബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു ബന്ധം സംശയിച്ച് പോലീസ്


കേരളം (www.evisionnews.in): ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് മയക്കുമരുന്നു ബന്ധമുണ്ടെന്ന് സംശയിച്ച് പോലീസ്. മയക്കുമരുന്നു കടത്തില്‍ പ്രതികള്‍ക്ക് പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്നും പോലീസ് വ്യക്തമാക്കി. പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പോലീസിന്റെ വാദം. പ്രതികള്‍ കഞ്ചാവ് ചെടി ഉയര്‍ത്തിപിടിച്ചുള്ള ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സമൂഹ്യമധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബറാക്രമണത്തില്‍ പ്രതികളുടെ പങ്ക് പരിശോധിക്കണമെന്നും തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പോലീസ് അറിയിച്ചു. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. പൊലീസ് കെട്ടിചമച്ച കേസാണിതെന്നാണ് ഇ ബുള്‍ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും വാദം.

Post a Comment

0 Comments

Top Post Ad

Below Post Ad