Type Here to Get Search Results !

Bottom Ad

ആരിക്കാടിയിലെ നിര്‍ദ്ദിഷ്ട ഫുട്‌ബോള്‍ മൈതാനം ജില്ലാ ഒളിംബിക് അസോ. പ്രസിഡന്റ് സന്ദര്‍ശിച്ചു


കുമ്പള (www.evisionnews.co): ജില്ലാ ഒളിംബിക് അസോസിയേഷന്‍ പ്രസിഡന്റ് ശോഭ ബാലന്‍ ആരിക്കാടിയിലെ നിര്‍ദ്ദിഷ്ട ഫുട്‌ബോള്‍ മൈതാനം സന്ദര്‍ശിച്ചു. നവീകരിക്കാന്‍ ഏറ്റവും അനുയോജ്യമായ മൈതാനമാണ് ഇതൊന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ കായിക വിനോദ വികസനത്തിന് ഏറ്റവും ഉചിതമായ സ്ഥലമാണ് പുല്‍മാട്. ജില്ലാ ഒളിംമ്പിക് അസോസിയേഷന്‍ പ്രസിഡണ്ട് എന്ന നിലയില്‍ മൈതാനത്തിന്റെ നവീകരണത്തിന് വേണ്ട സാധ്യമായ എല്ലാ പിന്തുണയും ഉണ്ടാകും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇത്തരമൊരു മനോഹര മായ മൈതാനത്തെ കുറിച്ച് അറിയിക്കുകയും ഇതിന്റെ വികസനത്തിന് രൂപരേഖ തയ്യാറാക്കി നല്‍കണമെന്ന് പാലക്കാട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആരിക്കാടി ഡെവലപ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന് സ്വീകരണവും നല്‍കി.

മുഖ്യ രക്ഷാധികാരി കെഎം അബ്ബാസ് ഉപഹാരം നല്‍കി. കാസര്‍കോട്് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ആരിക്കാടി ഡെവലപ്‌മെന്റ് ഫോറം ജനറല്‍ കണ്‍വീനറുമായ അഷ്റഫ് കര്‍ള അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അബ്ബാസ് കര്‍ള സ്വാഗതം പറഞ്ഞു. പ്രമുഖ നീന്തല്‍ താരവും കേരള അക്ക്വട്ടിക് അസോസിയേഷന്‍ സംസ്ഥാന ട്രഷററുമായ എംടിപി സൈഫുദ്ധീന്‍ മുഖ്യാതിഥിയായിരുന്നു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ബി.എ റഹിമാന്‍, സിദീഖ് ലോഗി, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, ലത്തീഫ് ആരിക്കാടി, കാക മുഹമ്മദ് മുഹമ്മദ് ആനബാഗില്‍, അഷ്റഫ് സ്രാങ്, റസാഖ് ആരിക്കാടി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad