കാസര്‍കോട് (www.evisionnews.co): ദുബൈയിലും നാട്ടിലുമായി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖല കളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന മേഖലയിലെ നിറസാന്നിധ്യങ്ങളായ നാല് പേര്‍ക്കുള്ള പ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ: സിഎച്ച് ജനാര്‍ദ്ദന നായക്, ഡോ. സഹ്‌റത്ത് മുനാസ മൊഹിനുദ്ദീന്‍, മുഹമ്മദ് മൊയ്തീന്‍ അയ്യൂര്‍, അഷ്‌റഫ് എടനീര്‍ എന്നിവരാണ്് പുരസ്‌കാരത്തിനര്‍ഹരായത്.
ജനാര്‍ദ്ദനനായക് പാവപ്പെട്ടവര്‍ക്കിടയില്‍ അറിയപ്പെടുന്ന ഡോക്ടറാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് കര്‍മനിരതനായി സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍ കാസര്‍കോട് റോട്ടറി ക്ലബിന്റെ ഡയറക്ടര്‍ കമ്മ്യൂണിറ്റി സര്‍വീസറാണ്. ഡോ: സഹ്‌റത്ത് മുനാസ കോവിഡിന്റെ രണ്ടുഘട്ട പ്രവര്‍ത്തന മേഖലകളിലും സാധാരണക്കാര്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നു. മുഹമ്മദ് മൊയ്തീന്‍ അയ്യൂര്‍ (മോണു ഹിന്ദുസ്ഥാന്‍) മുംബൈയിലെ ഹോട്ടല്‍ വ്യവസായിയാണ്. അഷ്‌റഫ് എടനീര്‍ ജില്ലയിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തനാണ്.
ഓഗസ്റ്റ് രണ്ടാം വാരം കാസര്‍കോട് നടക്കുന്ന ആദരസ് പര്‍ശം ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവമാധ്യമങ്ങളില്‍ പാട്ടുപാടി തരംഗമായി മാറിയ ശ്രുതി രമേശിനെയും കുടുബത്തെയും ചടങ്ങില്‍ അനുമോദിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഷ്‌റഫ് കര്‍ള, എംഎ കാലിദ്, നൗഷാദ് കന്യപ്പാടി, ബഷീര്‍ പള്ളിക്കര, എകെ ആരിഫ്, നാസര്‍ മൊഗ്രാല്‍, കെവി യൂസഫ്, ബിഎ റഹിമാന്‍, പിഎസ് മൊയ്തീന്‍ സംബന്ധിച്ചു.
Post a Comment
0 Comments