കാഞ്ഞങ്ങാട് (www.evisionnews.in): മടിക്കൈ കക്കാട്ട് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകരായ വാഴുന്നോറടിയിലെ മനു (36), കക്കാട്ടെ തീര്‍ത്ഥപ്രസാദ് (24) സിപിഎം പ്രവര്‍ത്തകന്‍ കക്കാട്ടെ ശിവശങ്കരന്‍ (38) എന്നിവര്‍ക്ക് പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകരെ മാവുങ്കാല്‍ സഞ്ജീവനി ആസ്പത്രിയിലും ശിവശങ്കരനെ നീലേശ്വരത്തെ തേജസ്വിനി സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തീര്‍ത്ഥപ്രസാദിന് ബൈക്ക് നല്‍കാനായി മനു കക്കാട്ടെ വീട്ടിലെത്തിയപ്പോള്‍ സിപിഎം ഏരിയാ കമ്മറ്റിയംഗം ശശീന്ദ്രന്‍ മടിക്കൈയുടെ നേതൃത്വത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ജിതേഷ്, രമേശന്‍, സുഗു എന്നിവര്‍ ചേര്‍ന്ന് തന്നെയും തടയാന്‍ ശ്രമിച്ച തീര്‍ത്ഥപ്രസാദിനെയും അക്രമിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന മനു പറയുന്നു. എന്നാല്‍ തീര്‍ത്ഥപ്രസാദിന്റെ അമ്മാവന്‍കൂടിയായ ശിവപ്രസാദിനെ വീട്ടില്‍ അതിക്രമിച്ചു കയറി മനുവിന്റെ നേതൃത്വത്തില്‍ അക്രമിച്ചെന്നാണ് സിപിഎം ആരോപണം.
Post a Comment
0 Comments