Type Here to Get Search Results !

Bottom Ad

പുതുക്കിയ കോവിഡ് നിബന്ധനകളിലെ അശാസ്ത്രീയതക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം

Top Post Ad


കേരളം (www.evisoonews.in): പുതുക്കിയ കോവിഡ് നിബന്ധനകളിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് നിയമസഭയില്‍ പ്രതിപക്ഷം. ജനങ്ങളുടെയും വ്യാപാരികളുടെയും മേല്‍ അശാസ്ത്രീയമായ ലോക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് സഭ നിര്‍ത്തിവെച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.ബാബു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസ് കനത്ത പിഴ ഈടാക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് പൊലീസ് ഇടപെട്ടതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി. കേരളത്തില്‍ കുറച്ച് ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇരട്ടിയോ അധികമോ ആകാമെന്നും വീണ ജോര്‍ജ് പറഞ്ഞു. അതിതീവ്ര വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസാണ് കേരളത്തില്‍ 90 ശതമാനവും. എല്ലാ കാലവും ലോക്കിലൂടെ കോവിഡിനെ പ്രതിരോധിക്കാനാവില്ല. നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് ഇടപെട്ടു. അവരുടെ ഉത്തരവാദിത്തമാണ് പൊലീസ് നിര്‍വ്വഹിച്ചതെന്നും മന്ത്രി പറഞ്ഞു.




Below Post Ad

Post a Comment

0 Comments