കാസര്‍കോട് (www.evisionnews.in): ഒരേ സ്ഥലത്തു തന്നെ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ജില്ലയിലെ ഏഴ് പ്രദേശങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വാര്‍ഡ് ഏഴില്‍പ്പെടുന്ന മൂലപ്പാറ, പുലിയങ്കുളം കോളനി, വാര്‍ഡ് എട്ടില്‍പ്പെടുന്ന തുമ്പ എസ്ടി കോളനി, കുറ്റിക്കോല്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ മാലടുക്ക ശാസ്ത്രി നഗര്‍ കോളനി, കോടോം-ബേളൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെടുന്ന കണ്ണാടിപ്പാറ കോളനി, ഒമ്പതാം വാര്‍ഡിലെ ക്ലീനിപ്പാറ കോളനി, 16-ാം വാര്‍ഡിലെ പനയാര്‍കുന്ന് കോളനി എന്നീ ഏഴ് പ്രദേശങ്ങളാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.
വീക്ക്‌ലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പ്രകാരം നേരത്തെ കണ്ടെയിന്‍മെന്റ് സോണുകളിലേക്ക് മാറിയ 11 വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. കിനാനൂര്‍- കരിന്തളത്തെ ഏഴ്, എട്ട് വാര്‍ഡുകള്‍, കുറ്റിക്കോല്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ്, കോടോം-ബേളൂരിലെ രണ്ട്, ആറ്, ഒമ്പത്, 14,16, 17, 18, 19 വാര്‍ഡുകളെയാണ് രോഗികളുടെ എണ്ണം കുറഞ്ഞതിനാല്‍ പൂര്‍ണ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയത്.
കണ്ടെയ്ന്‍മെന്റ്, മെക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക, കാര്‍ഷിക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്റ്റോറന്റുകളും (പാഴ്‌സല്‍ സര്‍വീസ് മാത്രം), എന്നിവ കൂടാതെ അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ക്കും രാവിലെ ഏഴ് മണി മുതല്‍ രാത്രി ഏഴ് മണി വരെ പ്രവര്‍ത്തിക്കാം.
ഈ പ്രദേശങ്ങളില്‍ ബാങ്കുകള്‍ക്ക് ഉച്ചക്ക് രണ്ട് മണി വരെയും പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍ തീരുമാനപ്രകാരം നടത്തപ്പെടുന്ന പരീക്ഷകള്‍ കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ബാധകമാകാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താം.
Post a Comment
0 Comments