Type Here to Get Search Results !

Bottom Ad

കേരളത്തില്‍ കോവിഡ് അതിരൂക്ഷം: ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങള്‍ ഇന്ന് പുനര്‍നിശ്ചയിക്കും


കേരളം (www.evisionnews.co): രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് സംഭവക്കുമ്പോള്‍ കേരളത്തില്‍ രോഗികളുടെ എണ്ണം ദിനം പ്രതിവര്‍ദ്ധിക്കുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നു. രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികള്‍ ദിവസങ്ങളായി കേരളത്തിലാണ്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോള്‍ കേരളത്തില്‍ അത് മിക്ക ദിവസവും നൂറിന് മുകളിലായി തുടരുകയാണ്.

മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ നാലായിരത്തിലും താഴെയെത്തിയപ്പോള്‍ കേരളത്തില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 24,296 കോവിഡ് കേസുകളാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്. ഇതോടെ അതീവ ജാ?ഗ്രതയോടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രദേശങ്ങള്‍ ഇന്ന് പുനര്‍ നിശ്ചയിക്കും. രോഗവ്യാപനം കൂടിയതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം വന്നേക്കും. 10 ജില്ലകളില്‍ ഇന്ന് മുതല്‍ തീവ്ര കോ വിഡ് പരിശോധന ആരംഭിക്കും.

100 പേരെ പരിശോധിക്കുമ്പോള്‍ 18 പേരിലേറെ പോസിറ്റീവ്. മൂന്നു മാസത്തിനിടെ ആദ്യമായാണ് സംസ്ഥാനത്തെ രോഗ സ്ഥിരീകരണ നിരക്ക് 18 കടക്കുന്നത്. പകുതിയിലേറെ ജില്ലകളില്‍ സംസ്ഥാന ശരാശരിക്കും മുകളിലാണ് ടി പി ആര്‍. നിലവില്‍ 414 പ്രദേശങ്ങളിലാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍.

Post a Comment

0 Comments

Top Post Ad

Below Post Ad