Type Here to Get Search Results !

Bottom Ad

ചെര്‍ക്കളയില്‍ മൊബൈല്‍ കട കുത്തിത്തുറന്ന് കവര്‍ച്ച; 16 കാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍


വിദ്യാനഗര്‍ (www.evisionnews.in): ചെര്‍ക്കള ടൗണിലെ മൊബൈല്‍ കട കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ 16കാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍. 200ലേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കോഴിക്കോട് വടകര കാവില്‍പാറയിലെ ഷിജു എന്ന ഷൈജു (50), കാസര്‍കോട് ജില്ലയിലും കര്‍ണാടകയിലുമായി 20ലേറെ കേസുകളുള്ള ഉപ്പളയിലെ അബ്ദുല്‍റഊഫ് എന്ന മീശ റഊഫ് (43) എന്നിവരാണ് അറസ്റ്റിലായത്.


ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ചെര്‍ക്കളയിലെ മൊബൈല്‍ കടയില്‍ കവര്‍ച്ച നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. റഊഫിന്റെ നേതൃത്വത്തിലാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ റഊഫ് അഞ്ച് ദിവസം മുമ്പാണ് ജയിലില്‍ നിന്നിറങ്ങിയത്. ഷൈജു മൂന്ന് ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഇവരുടെ സഹായിയായി പ്രവര്‍ത്തിച്ച ചെര്‍ക്കള ഭാഗത്തെ 16കാരനേയും പിടികൂടിയിട്ടുണ്ട്. ബേര്‍ക്ക ചാമ്പലത്തെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണത്തിനിടെയാണ് ഇവര്‍ പിടിയിലാവുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad