Type Here to Get Search Results !

Bottom Ad

പെരിയ ആയംകടവ് റോഡിന് 3.24 കോടി രൂപ അനുവദിച്ചു



(www.evisionnews.in) സംസ്ഥാനത്ത് ഏറ്റവും ഉയരം കൂടിയ പാലമെന്ന് പ്രസിദ്ധി നേടിയ ആയംകടവ് പാലത്തിലേക്ക് എത്തിച്ചേരുന്ന റോഡ് നവീകരണത്തിന് 3.24 കോടി രൂപ അനുവദിച്ചതായി ഉദുമ മണ്ഡലം എംഎല്‍എ സിഎച്ച് കുഞ്ഞമ്പു അറിയിച്ചു. പാലത്തിനടുത്ത് എത്തുന്ന എന്‍എച്ച് പെരിയ ജംഗ്ഷനില്‍ നിന്ന് 2.50 കി.മീ റോഡ് വീതി കുറഞ്ഞ് ഇടുങ്ങിയതും പല സ്ഥലത്തും ആഴത്തിലുള്ള ഉള്ളതും സാധാരണ ടാറിംഗും ആയതിനാല്‍ വാഹനയാത്രക്കാര്‍ക്ക് ഈ കി.മി യാത്ര ദുരിതമാണ്. ഈ ഭാഗം 18 പി.എം.ജി.എസ് വൈയില്‍ ഉള്‍പ്പെടുത്തി ടാറിംങ് ചെയ്തിരുന്നു. ഇതിന്റെ പരിപാലന കാലാവധി അഞ്ചു വര്‍ഷമായതിനാല്‍ 2020വരെ - ഈ റോഡില്‍ യാതൊരു പ്രവര്‍ത്തിയും ചെയ്യാന്‍ പാടില്ലായെന്നാണ് പിഎംജിഎസ് നിബന്ധന.

പരിപാലന കാലാവധി കഴിഞ്ഞ ഈ റോഡ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജില്ലാ പഞ്ചായത്തിന് കൈമാറി. ഇങ്ങനെ ജില്ലാ പഞ്ചായത്തിന് കൈമാറിയ റോഡ് ഭരണസമിതിയുടെ സമ്മതപത്രം വാങ്ങി പൊതുമരാമത്ത് റോഡ് വിഭാഗത്തെ കൊണ്ട് എസ്റ്റിമേറ്റ് തയ്യാറാക്കി ഡിപി പാക്കേജില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് നീട്ടി വെക്കപ്പെട്ട ഈ പ്രൊജക്ട് ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് അനുമതി ലഭ്യമായത്.

14 കോടി രൂപ ചെലവില്‍ പാലവും പെര്‍ളടുക്കം മുതല്‍ അത്തിത്തോട്ടടുക്കം വരെ 3 കി.മീ റോഡും മെക്കാഡം ടാര്‍ ചെയ്തിട്ടുണ്ട്. ആയംകടവ് പാലം വന്നതോടെ പെര്‍ളടുക്കം കുണ്ടംകുഴിയി ഇവിടെങ്ങളിലെത്താന്‍ 12 കി.മി ദൂരമാണ് കുറഞ്ഞ് കിട്ടുന്നത്. അതുകൊണ്ടു തന്നെ ഈ വഴി ട്രാഫിക് വര്‍ധിച്ചിട്ടുണ്ട്. അത്തിയോട്ടടുക്കം മുതല്‍ എന്‍എച്ച് 66 വരെ മെക്കാഡം ചെയ്യുന്നതോടൊപ്പം ബേഡകം ഭാഗത്തുള്ള സംരക്ഷണഭിത്തിയുടേയും പുഴയോട് ചേര്‍ന്നുള്ള മറ്റ് ചില സംരക്ഷണ പ്രവൃത്തികളും പുതിയ എസിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസ്റ്റുകളുടെ വരവ് കണക്കിലെടുത്ത് ആയംകടവ് പാലം പരിസരം ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള ഒരുകോടി രൂപയുടെ പദ്ധതിയും ടൂറിസം വകുപ്പിന്റെ സജീവ പരിഗണനയിലാണെന്നും എംഎല്‍എ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad