കേരളം (www.evisionnews.co): സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്ക് കോടികള്‍ ചെലവഴിച്ചെന്ന് വിവരാവകാശ റിപ്പോര്‍ട്ട്. 2016 മുതല്‍ 2021 മെയ് 31 വരെയുള്ള കാലയളവിലാണ് ഫീസിനത്തില്‍ 5.03 കോടിയിലധികം (5,03,40,000) രൂപ ചെലവഴിച്ചത്. സര്‍ക്കാരിനുവേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വിവിധ കേസുകള്‍ വാദിക്കുന്നതിനായി സുപ്രീം കോടതി അഭിഭാഷകരുള്‍പ്പെടെ പതിനെട്ട് പേരാണ് എത്തിയത്. ഇവരുടെ യാത്രാ ചെലവ് ഉള്‍പ്പടെയാണ് ഇത്രയും വലിയ തുക ചെലവഴിച്ചത്. ഇവരുടെ വിമാന യാത്രയ്ക്ക് 25 ലക്ഷത്തിലധികം രൂപയും, താമസ-ഭക്ഷണ ചെലവിനായി എട്ടര ലക്ഷവും ചെലവാക്കി പെരിയ കേസില്‍ ഫീസിനത്തില്‍ 88 ലക്ഷവും, ഷുഐബ് കേസില്‍ 86 ലക്ഷവും അഭിഭാഷക ഫീസിനത്തിലായി നല്‍കി. അഭിഭാഷകരായ രഞ്ജിത് കുമാര്‍, മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരാണ് പെരിയ കേസ് കോടതിയില്‍ വാദിക്കാനായി പുറത്തുനിന്നെത്തിയത്. ഷുഐബ് കേസില്‍ വിജയ് ഹന്‍സാരിയ, അമരേന്ദ്ര ശരണ്‍ എന്നിവരും സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായി. അമരേന്ദ്രശരണിന് നല്‍കേണ്ട 22 ലക്ഷം രൂപ കൈമാറിയിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
പെരിയ കേസില്‍ 88 ലക്ഷം, ഷുഐബ് കേസില്‍ 86 ലക്ഷം: അഞ്ചുവര്‍ഷത്തിനിടെ ഇറക്കുമതി അഭിഭാഷകര്‍ക്ക് 5 കോടിയിലധികം നല്‍കിയെന്ന് വിവരാവകാശം
09:56:00
0
കേരളം (www.evisionnews.co): സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്ക് കോടികള്‍ ചെലവഴിച്ചെന്ന് വിവരാവകാശ റിപ്പോര്‍ട്ട്. 2016 മുതല്‍ 2021 മെയ് 31 വരെയുള്ള കാലയളവിലാണ് ഫീസിനത്തില്‍ 5.03 കോടിയിലധികം (5,03,40,000) രൂപ ചെലവഴിച്ചത്. സര്‍ക്കാരിനുവേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വിവിധ കേസുകള്‍ വാദിക്കുന്നതിനായി സുപ്രീം കോടതി അഭിഭാഷകരുള്‍പ്പെടെ പതിനെട്ട് പേരാണ് എത്തിയത്. ഇവരുടെ യാത്രാ ചെലവ് ഉള്‍പ്പടെയാണ് ഇത്രയും വലിയ തുക ചെലവഴിച്ചത്. ഇവരുടെ വിമാന യാത്രയ്ക്ക് 25 ലക്ഷത്തിലധികം രൂപയും, താമസ-ഭക്ഷണ ചെലവിനായി എട്ടര ലക്ഷവും ചെലവാക്കി പെരിയ കേസില്‍ ഫീസിനത്തില്‍ 88 ലക്ഷവും, ഷുഐബ് കേസില്‍ 86 ലക്ഷവും അഭിഭാഷക ഫീസിനത്തിലായി നല്‍കി. അഭിഭാഷകരായ രഞ്ജിത് കുമാര്‍, മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരാണ് പെരിയ കേസ് കോടതിയില്‍ വാദിക്കാനായി പുറത്തുനിന്നെത്തിയത്. ഷുഐബ് കേസില്‍ വിജയ് ഹന്‍സാരിയ, അമരേന്ദ്ര ശരണ്‍ എന്നിവരും സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായി. അമരേന്ദ്രശരണിന് നല്‍കേണ്ട 22 ലക്ഷം രൂപ കൈമാറിയിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
Post a Comment
0 Comments