വിദേശം (www.evisionnews.in): റാസല്‍ അല്‍ ഖൈമ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയും മര്‍ഹബ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. കടുത്ത ചൂടിനിടയിലും സ്വദേശികളും വിദേശികളും വനിതകളും രക്തദാനം നല്‍കാന്‍ സന്നദ്ധരായി. എഴുപതിലധികം യുണിറ്റ് രക്തം ശേഖരിക്കാന്‍ സാധിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി അസിസ് പേരോട്, വൈസ് പ്രസിഡന്റ് അക്ബര്‍ രാമപുരം, അറഫാത്ത് അണങ്കൂര്‍, റഹീം ജുല്‍ഫാര്‍, ട്രഷറര്‍ താജുദ്ധീന്‍ മര്‍ഹബ, കരീം വെട്ടം, ബാദുഷ അണ്ടത്തോട് നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് ഹമീദ് ചൗക്കി, ജില്ലാ ജനറല്‍ സെക്രെട്ടറി അബ്ദുല്ല ചട്ടഞ്ചാല്‍, ട്രഷറര്‍ ആരിഫ് വലിയപറമ്പ, മുഹാജിര്‍ ബേക്കല്‍, ഹനീഫ ബേക്കല്‍, അഫ്താബ് പാലക്കുന്ന്, മുഹമ്മദ് ഉദുമ, സഫ്വാന്‍ ബാങ്കോട് തുടങ്ങിയവരും സംബന്ധിച്ചു. വിവിധ ജില്ലാ മണ്ഡലം ഏരിയ ഭാരവാഹികളും സംബന്ധിച്ചു. രക്തദാനം ചെയ്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
Post a Comment
0 Comments