ബോവിക്കാനം (www.evisionnews.co): എംഎസ്എഫ് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മാറ്റ് കലോത്സവത്തിന് തുടക്കം. എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ സികെ നജാഫ് കലോത്സവം ഉദ്ഘാടനം ചെയ്തു. വിവിധ കാറ്റഗറിയിലായി ഈമാസം 23 മുതല്‍ 28 വരെയാണ് മാറ്റ് കലോത്സവം നടക്കുന്നത്. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് അല്‍ത്താഫ് പൊവ്വല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അറഫാത്ത് ബോവിക്കാനം സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എപി ഷാഫി മുഖ്യതിഥിയായി. മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെബി മുഹമ്മദ് കുഞ്ഞി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എസ്എം മുഹമ്മദ് കുഞ്ഞി, എസ്.ടി.യു സംസ്ഥാന സെക്രട്ടറി ശരീഫ് കോടവഞ്ചി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബാത്തിഷ പൊവ്വല്‍, യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, എം.എസ്.എഫ് ജില്ലാ സെക്രട്ടറി അഷ്റഫ് ബോവിക്കാനം,
യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഷംസീര്‍ മൂലടുക്കം, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷഫീഖ് ആലൂര്‍, ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ്, പഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്, എംഎസ്എഫ് ഉദുമ മണ്ഡലം പ്രസിഡന്റ് നവാസ് ചെമ്പിരിക്ക, എസ്.ടി.യു പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, എം.എസ്.എഫ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് അര്‍ഷാദ് എയ്യള, എം.എസ്.എഫ് പഞ്ചായത്ത് ട്രഷറര്‍ ചാര്‍ജ് ബാസിത്ത്. കെ.ബി സംസാരിച്ചു.
Post a Comment
0 Comments