കാസര്‍കോട് (www.evisionnews.co): വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ സംഘം ചേര്‍ന്ന് മാരകമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കാസര്‍കോട് തായലങ്ങാടിയിലെ മാമുവിന്റെ മകന്‍ അനസ് (19) ആണ് മര്‍ദനത്തിനിരയായത്. കണ്ണിനും തലക്കും പരിക്കേറ്റ യുവാവിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി വീടിന് സമീപം സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെയാണ് മര്‍ദനം. ആറു ബൈക്കുകളിലായി മാരകായുധങ്ങളുമായി എത്തിയ 15അംഗ സംഘം അനസിനെ ബലമായി പിടിച്ചുകൊണ്ടുപോയി മാരകമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കണ്ണിന്റെ ഭാഗത്തെ എല്ലിന് ക്ഷതമേറ്റതായി പറയുന്നു. ഇതേതുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
തലേന്ന് രാവിലെ അനസിന്റെ വീട്ടിനടുത്ത് വെച്ച് സുഹൃത്തിന്റെ ബൈക്ക് മറ്റൊരു വാഹനത്തില്‍ തമ്മില്‍ ഉരസിയെന്നാരോപിച്ച് തര്‍ക്കമുണ്ടായതായി പറയുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ രാത്രി മാരകായുധങ്ങളുമായെത്തി അക്രമിക്കുകയായിരുന്നത്ര. സംഭവത്തില്‍ തളങ്കരയിലെ ഫഹദ്, അഫ്താബ്, ഫര്‍ഹാന്‍, ആരിഫ്, നൈമു, ഷുഹൈബ്, അഫ്‌നാന്‍, തന്‍ബീസ് തുടങ്ങിയ 15 പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തിട്ടുണ്ട്.
Post a Comment
0 Comments