Type Here to Get Search Results !

Bottom Ad

കോവിഡ് വാക്സിനെടുത്ത ശേഷം ചികിത്സയിലായ വിദ്യാര്‍ഥിനി മരിച്ചു


കാസര്‍കോട് (www.evisionnews.in): കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെച്ച ശേഷം ചികിത്സയിലായിരുന്ന ഐടിഐ വിദ്യാര്‍ഥിനി മരിച്ചു. ബേഡകം വാവടുക്കം വലിയ കണ്ടത്തെ കെ. രവീന്ദ്രന്റെയും സി.സുനിതയുടെയും മകളായ സി. രഞ്ജിത (22)യാണ് മരിച്ചത്.

ആഗസ്ത് മൂന്നിന് ബേഡഡുക്ക താലൂക്കാസ്ഥാന ആസ്പത്രിയില്‍ വെച്ചാണ് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെച്ചത്. കുത്തിവെപ്പിന് ശേഷം രഞ്ജിതക്ക് കടുത്ത തലവേദനയും പനിയും ഛര്‍ദിയും അനുഭവപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. അസ്വസ്ഥത കൂടുതലായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആസ്പത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി.

തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന രഞ്ജിതയുടെ നിലവഷളായി തുടരുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. ഐടിഐ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയാണ് രഞ്ജിത.




Post a Comment

0 Comments

Top Post Ad

Below Post Ad