Type Here to Get Search Results !

Bottom Ad

കടയില്‍ പോകണമെങ്കില്‍ നിബന്ധന കര്‍ശനം; നിലപാട് മാറ്റില്ലെന്ന് മന്ത്രി വീണ ജോര്‍ജ്


കേരളം (www.evisionnews.in): കടകളില്‍ പോകാന്‍ കര്‍ശന നിബന്ധന വെച്ച സര്‍ക്കാര്‍ ഉത്തരവ് തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വാക്സിന്‍ രേഖ, ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്, കോവിഡ് മുക്തിരേഖ എന്നിവയുള്ളവര്‍ക്ക് മാത്രമേ കടകളില്‍ പോകാന്‍ അനുമതിയുള്ളൂ. നിയമസഭയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഉത്തരവ് തിരുത്താത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തിലായെങ്കിലും കടകളില്‍ കയറാന്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ നിലവില്‍ ആശയക്കുഴപ്പമുണ്ട്. അതിനാല്‍ ആദ്യദിവസം പരിശോധന ഒഴിവാക്കിയിട്ടുണ്ട്. നിബന്ധനകള്‍ പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. നിബന്ധനകള്‍ പ്രദര്‍ശിപ്പിക്കാന്‍ വ്യാപാരികള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി.ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാമെന്ന ഇളവ് ഇന്ന് രാവിലെ മുതലാണ് പ്രാബല്യത്തിലായത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad