Type Here to Get Search Results !

Bottom Ad

കാസര്‍കോട് എക്‌സൈസ് അറസ്റ്റ് ചെയ്ത പ്രതി മര്‍ദനമേറ്റ് മരിച്ചു


കാസര്‍കോട് (www.evisionnews.co): ബദിയടുക്കയില്‍ എക്‌സൈസ് അറസ്റ്റ് ചെയ്ത റിമാന്റ് പ്രതി ആശുപത്രിയില്‍ മരിച്ചു. ബെള്ളൂര്‍ കലേരി ബസ്തയിലെ കരുണാകര (40)നാണ് മരിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റാണ് മരണമെന്ന് ബന്ധുക്കള്‍ പറയുന്നു. കര്‍ണാടകയില്‍ നിന്ന് മദ്യം കടത്തിയെന്ന കേസില്‍ ജൂലൈ 19നായിരുന്നു കരുണാകരനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്റില്‍ കഴിയവെ പ്രതിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെവച്ച് ഇന്നലെയാണ് കരുണാകരന്‍ മരിച്ചത്.

ആശുപത്രിയിലെത്തിക്കുമ്പോള്‍ ഇയാളുടെ ദേഹമാസകലം ക്ഷതമേറ്റ പാടുകളുണ്ടായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വെന്റിലേറ്ററിന്റെ സഹായത്തോടു കൂടിയാണ് ദിവസങ്ങളോളം ജീവന്‍ നിലനിര്‍ത്തിയത്. അതിനിടെ, സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളേജ് പൊലീസ് സ്വമേധയ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കരുണാകരന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പൂര്‍ത്തിയാക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad