Type Here to Get Search Results !

Bottom Ad

വിവിധ ആവശ്യങ്ങളുന്നയിച്ച് മുളിയാര്‍ സിഎച്ചിസിക്ക് മുന്നില്‍ യുഡിഎഫ് ധര്‍ണ ഒന്നിന്


ബോവിക്കാനം (www.evisionnews.in):മുളിയാർ സാമൂഹ്യആരോഗ്യ കേന്ദ്രത്തിനു മുന്നില്‍ സെപ്തംബര്‍ ഒന്നിന് ധര്‍ണ നടത്താന്‍ മുളിയാര്‍ പഞ്ചായത്ത് യുഡിഎഫ് ലൈസണ്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസിസ് കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുക, സെന്ററിലേക്കുള്ള തസതികകളിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പിന്‍വാതില്‍ നിയമനം നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, എച്ച്എംസിയെ നോക്കുകുത്തിയാക്കുന്ന നയം അവസാ നിപ്പിക്കുക, എച്ച്എംസി പ്രതിനിധി കളെകൂടി ഉള്‍പ്പെടുത്തി ഇന്റര്‍വ്യു ബോര്‍ഡിന് രൂപംനല്‍കുക, സിഎച്ച്‌സിയുടെ കുത്തഴിഞ്ഞ പ്രവര്‍ത്തനം ക്രമപ്പെടുത്തുക, ആര്‍ദ്രം പദ്ധതിയില്‍പ്പെടുത്തി കിടത്തി ചികിത്സക്ക് നടപടി സ്വീകരിക്കുക തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് ധര്‍ണ. ചെയര്‍മാന്‍ ബിഎം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി എംസി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ ബിസി കുമാരന്‍ സ്വാഗതം പറഞ്ഞു. കെബി മുഹമ്മദ് കുഞ്ഞി, അശോകന്‍, എസ്എം മുഹമ്മദ് കുഞ്ഞി, എ ജനാര്‍ദ്ധനന്‍, ഷരീഫ് കൊടവഞ്ചി, മണികണ്ഠന്‍ ഓമ്പയില്‍, ഇ മണികണ്ഠന്‍, ബിഎം അഷ്‌റഫ്, മന്‍സൂര്‍ മല്ലത്ത്, പ്രസന്ന ചന്ദ്രന്‍, അബ്ബാസ് കൊളച്ചപ്പ്, രമേശന്‍ മുതലപ്പാറ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad