കാസര്‍കോട് (www.evisionnews.in): ആലൂര്‍ പ്രദേശത്ത് കാട്ടു മൃഗങ്ങളുടെ ശല്യം കാരണം പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ റബ്ബര്‍ തൈകള്‍ക്കിടയില്‍ കാടുകള്‍ മൂടി കിടക്കുന്നത് കാരണമാണ് വന്യ മൃഗങ്ങള്‍ പെരുകുന്നത്. ഇത് കാരണം വീട്ടില്‍ വളര്‍ത്തു മൃഗങ്ങളെ പോലും വളര്‍ത്താന്‍ പറ്റാത്ത അവസ്ഥയാണെന്നും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഈ കാര്യത്തില്‍ അടിയന്തിര നടപടി കൈകൊള്ളണമെന്നും ആലൂര്‍ ഡിവൈഎഫ്ഐ യൂണിറ്റ് ആവശ്യപ്പെട്ടു.
കൃഷിയും വളര്‍ത്തു മൃഗങ്ങളും ആശ്രയിക്കുന്ന നാട്ടുകാര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ഭീഷണിയാണ് കാട്ടു മൃഗങ്ങള്‍.റോഡുകള്‍ കാടുമൂടി കിടക്കുന്നത് കാരണം വാഹനങ്ങള്‍ ഇടിക്കുന്നത് പതിവാണ്. പാമ്പ് പോലുള്ള ഇഴ ജന്തുക്കള്‍ കാരണം നാട്ടുകാര്‍ക്ക് ഇറങ്ങി നടക്കാന്‍ പറ്റാത്ത ഒരു അവസ്ഥയാണ് ഇപ്പോള്‍ തായല്‍ ആലൂര്‍ പ്രതദേശത്ത് നിലവില്‍ ഉള്ളത്. പന്നി,കുറുക്കന്‍, തുടങ്ങിയ മൃഗങ്ങള്‍ കാരണം കൃഷി ചെയ്യാനും പറ്റുന്നില്ല. പന്നിയുടെ ശല്യം കാരണം നാട്ടുകാര്‍ കൃഷി തന്നെ ഉപേക്ഷിക്കുന്ന ഒരു അവസ്ഥയിലാണെന്നും നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments