കാസര്‍കോട് (www.evisionnews.in): സമാനതകളില്ലത്ത സേവന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജീവിതം ധന്യരാക്കുന്ന പ്രവാസികള്‍ സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള. സൗദി കിഴക്കന്‍ പ്രവശ്യ ദമാം കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി മണ്ഡലങ്ങളില്‍ നടപ്പിലാക്കുന്ന 'ഐനുറഹ്മ'പദ്ധതിയിലൂടെ ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന സിഎച്ച് സെന്ററിന് കുടിവെള്ളം ലഭ്യമാക്കുന്ന സംരംഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിക്കുള്ള ധനസഹായം സിഎച്ച് സെന്റര്‍ ഭാരവാഹികള്‍ക്ക് കൈമാറി. സൗദി ഈസ്റ്റണ്‍ പ്രൊവിന്‍സ് കെഎംസിസി വൈസ് പ്രസിഡന്റ് ഖാളി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഖാദര്‍ അണങ്കൂര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, മാഹിന്‍ കേളോട്ട്, ജുനൈദ് കാഞ്ഞ
ങ്ങാട്, ആബിദ് തങ്ങള്‍, ശാഫി സെഞ്ചുറി, അഷ്റഫ് എടനീര്‍, ജാബിര്‍ കോട്ടപ്പുറം,അസീസ് കളത്തൂര്‍, ഹസന്‍ അഡൂര്‍, അബൂബക്കര്‍ മിഹ്റാജ്, സഹീര്‍ ആസിഫ്, അഹമ്മദ് വിദ്യാനഗര്‍, ജലീല്‍ തുരുത്തി, അഡ്വ. ഫൈസല്‍, അഡ്വ. ശാഫി, അഡ്വ. ജുനൈദ് പ്രസംഗിച്ചു.
Post a Comment
0 Comments