ഉദുമ (www.evisionnews.in): മലബാര്‍ സ്വാതന്ത്ര്യ സമരത്തെയും അതിന്റെ നായകന്‍മാരായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ആലി മുസ്ലിയാര്‍ അടക്കമുള്ളവരെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് പിഴുതെറിഞ്ഞ് ചരിത്രത്തെ കാവിവല്‍കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സുന്നീ യുവജന സംഘം ഉദുമ മേഖല പ്രവര്‍ത്തക സമിതി യോഗം മുന്നറിയിപ്പ് നല്‍കി.
പ്രസിഡണ്ട് താജുദ്ധീന്‍ ചെമ്പിരിക്ക അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ഹംസം ഹാജി പള്ളിപ്പുഴ ഉല്‍ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.
യൂണിറ്റ് അധാലത്തിന്റെ ഭാഗമായി പഞ്ചായത് തല കൗണ്‍വെന്‍ഷന്‍ നടത്തും.യൂണിറ്റ് രജിസ്‌ട്രേഷന്റെ ഭാഗമായി ആഗസ്റ്റ് 6 ന് ഉദുമ സുന്നീ മഹലില്‍ മേഖല അധാലത്ത് സംഘടിപിക്കും. ഷാഹുല്‍ ഹമീദ് ദാരിമി, അബ്ദുല്ല ഹാജി ഇല്യാസ്,അഷ്‌റഫ് മുക്കുന്നോത്ത്,സലാം ബാഡൂര്‍,അബ്ദുല്ല പക്ര,ഖാദര്‍ കണ്ണമ്പള്ളി,ടി വി കുഞ്ഞബ്ദുല്ല മാങ്ങാട്,ബഷീര്‍ പാക്യര എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Post a Comment
0 Comments