Type Here to Get Search Results !

Bottom Ad

വീട്ടിലിരുന്ന് മത്സ്യം വാങ്ങാം: ഫിഷ് മാര്‍ട്ട് മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു


ചെര്‍ക്കള (www.evisionnews.co): മത്സ്യ വിപണന രംഗത്തു നൂതന രീതികള്‍ പരിചയപ്പെടുത്തി ചെര്‍ക്കളയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷ് മാര്‍ട്ട്. ജില്ലയിലെ ആദ്യത്തെ ഫിഷ് ഡെലിവറി ആപ്ലികേഷന്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പുറത്തിറക്കി. കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി വീട്ടില്‍ നിന്ന് തന്നെ മത്സ്യം, പഴം, പച്ചക്കറി വിഭവങ്ങള്‍ വാങ്ങാനുള്ള അവസരം ഒരുക്കുകയാണ് ഫിഷ് മാര്‍ട്ട് ആപ്ലികേഷന്‍. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൃത്യസമയത്തു വീട്ടിലെത്തിച്ചു കൊടുക്കാന്‍ സാധിക്കുന്നതില്‍ ഗുണഭോക്താക്കള്‍ക്കുള്ള സന്തോഷമാണ് തങ്ങളെ മുന്നോട്ടു നയിക്കുന്നതെന്ന് ഇതിനു പിന്നിലുള്ള യുവ സംരംഭകരായ ശിഹാബ്, റാഷിദ്, അര്‍ഷിത് എന്നിവര്‍ പറയുന്നു. ചെര്‍ക്കളം ടൗണിന്റെ ഹൃദയ ഭാഗത്തു പ്രവര്‍ത്തിക്കുന്ന ഫിഷ് മാര്‍ട്ടിനെ കൂടുതല്‍ ജനകീയമാക്കാന്‍ ഓണ്‍ലൈന്‍ വിപണനവും ഗുണമേന്മയും വിലക്കുറവും സേവനങ്ങളും കൊണ്ട് സാധിക്കുമെന്നാണ് യുവാക്കളുടെ പ്രതീക്ഷ. ആദ്യത്തെ മൂന്നു പര്‍ച്ചേസിനു പത്തു ശതമാനം ഡിസ്‌കൗണ്ട് ഓഫറുമായി ഫിഷ് മാര്‍ട്ട് ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad