കാസര്‍കോട് (www.evisionnews.in): പ്രകൃതി ഭംഗി കൊണ്ട് സമ്പന്നമായ കമ്പാര്‍ പുഴയോരം ടൂറിസം സാധ്യതകള്‍ തേടുന്നു. മൊഗ്രാല്‍ പൂത്തൂര്‍, മധൂര്‍, പുത്തിഗെ, കുമ്പള ഗ്രാമ പഞ്ചായത്തുകളുടെ സംഗമ സ്ഥലമാണ് കമ്പാര്‍ പുഴയോരം. മൊഗ്രാല്‍ പുഴയുടെ ഭാഗമായ കമ്പാര്‍ പുഴയോരം പച്ചപ്പ് കൊണ്ടും ഗ്രാമീണ ഭംഗി കൊണ്ടും മനോഹരമാണ്. ഇവിടെ നിന്ന് അനന്തപുരത്തേക്ക് രണ്ടു കിലോ മീറ്റര്‍ മാത്രമെ ദൂരമുള്ളു. ട്രക്കിങ്ങിനു സാധ്യതയുള്ള റൂട്ടാണിത്. പുഴയോരത്ത് ടാറിങ്ങ് നടത്തിയ നല്ല റോഡ് സൗകര്യമുണ്ട്. നിലവില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം വിനോദ സഞ്ചാരികള്‍ പുഴയോരം ആസ്വദിക്കാന്‍ എത്തുന്നുണ്ട്.
പുഴയോരം പാര്‍ക്ക്, ഭക്ഷണശാല, ബോട്ടിങ്ങ്, വാട്ടര്‍ സ്‌പോര്‍ട്‌സ്, ട്രക്കിങ്ങ്, ഫാം ടൂറിസം എന്നിവയ്ക്കുള്ള സാധ്യതകള്‍ തേടി ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍, ബി.ആര്‍.ഡി.സി.അസിസ്റ്റന്റ് മാനേജര്‍ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനു മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
റിവര്‍ ടൂറിസത്തിനുവേണ്ടി രൂപ കല്പന ചെയ്ത ലോഗോ ഡിടിപിസി സെക്രട്ടറി, ബിജു രാഘവന്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ ആയി നടന്ന ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ബി.ആര്‍.ഡി.സി. അസിസ്റ്റന്റ് മാനേജര്‍ സുനില്‍കുമാര്‍, ബേക്കല്‍ ടൂറിസം ഫ്രറ്റേണിറ്റി ചെയര്‍മാന്‍ സൈഫുദ്ദീന്‍ കളനാട്, പിഎം മുനീര്‍ ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍, ഹക്കീം കമ്പാര്‍, മന്‍സൂര്‍ കമ്പാര്‍ സംബന്ധിച്ചു. പ്രമുഖ ഡിസൈനറായ നാഫിദ് പരവനടുക്കമാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
Post a Comment
0 Comments