ചന്തേര (www.evisionnews.in): കാറിലെത്തി കട ഉടമയെ കബളിപ്പിച്ച് പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പനയാല്‍ പെരിയാട്ടടുക്കം സ്വദേശി ടി. ലത്തീഫ് (30)ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച 3.15 മണിയോടെയാണ് സംഭവം. കാറിലെത്തിയ യുവാവ് സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന മാണിയാട്ടെ യുകെ രാഘവന്റെ പലചരക്ക് കടയിലെത്തുകയും ഉടമയെ കബളിപ്പിച്ച് പണവുമായി കടന്നുകളയുകയായിരുന്നു.
ഇന്നലെ രാവിലെ എട്ടരയോടെ കാറുടമയുടെ സഹായത്തോടെ ഒത്തുതീര്‍പ്പിനുള്ള ശ്രമം വിഫലമായതോടെ മോഷണത്തിനുപയോഗിച്ച കെ എല്‍ 60 എം 9465 കാറില്‍ പ്രതി രക്ഷപ്പെടുന്ന വിവരം ലഭിച്ചതനുസരിച്ച് ചന്തേര പൊലിസ് പിന്തുടര്‍ന്നു. പിലിക്കാട് പടുവളത്ത് വെച്ച് പൊലീസ് കാറു തടഞ്ഞ് പിടികൂടുന്നതിനിടെ കുതറിയോടിയ പ്രതിയെ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനകത്തു വെച്ച് പൊലീസും തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. മോഷണ സമയത്ത് ഉപയോഗിച്ച കാര്‍ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ഇന്നലെ സന്ധ്യയോടെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Post a Comment
0 Comments