കേരളം (www.evisionnews.in): യുവതിക്ക് നേരെ അതിക്രമം നടത്തിയയാളെ ചോദ്യം ചെയ്ത യുവാവിനെ അറസ്റ്റു ചെയ്ത് പോലീസ്. കൊല്ലം ശക്തികുളങ്ങര പൊലീസിന്റെതാണ് വിചിത്ര നടപടി. കൊല്ലം രാമന്‍കുളങ്ങര സ്വദേശി അനന്ദുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ സഹപ്രവര്‍ത്തകയായ യുവതിക്കെതിരെ അതിക്രമം നടത്തിയാളെ അനന്ദു തടയുകയും വാക്കേറ്റം ഉണ്ടാവുകയും ചെയ്തിരുന്നു.
കേരള പ്രവാസി അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഹരിധരനായിരുന്നു യുവതിക്കെതിരെ അതിക്രമം നടത്തിയത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം യുവതി ശക്തികുളങ്ങര പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഹരിധരനെ അറസ്റ്റ് ചെയ്യാതെ അനന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post a Comment
0 Comments