Type Here to Get Search Results !

Bottom Ad

ഐ.എസ് ബന്ധം: കണ്ണൂരില്‍ അറസ്റ്റിലായ രണ്ടു യുവതികളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും


കണ്ണൂര്‍ (www.eviisonnews.in): ഐ.എസിന്റെ പ്രചാരണ വിഭാഗത്തില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കണ്ണൂരില്‍ അറസ്റ്റിലായ രണ്ട് യുവതികളെ ബുധനാഴ്ച ഉച്ചയോടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. കണ്ണൂര്‍ തായത്തെരു ചെയിക്കിന്റകത്ത് ഷിഫാ ഹാരിസ്, താണയിലെ മിസ്ഹ സിദ്ദീഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നെത്തിയ എന്‍.ഐ.എ ഡി.വൈ.എസ്.പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്നാണ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് വാറണ്ട് ശേഖരിച്ച ശേഷം ഇരുവരെയും കണ്ണൂര്‍ പോലീസിന്റെ സേഫ് ഹൗസില്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലും തുടര്‍ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് ഉച്ചയോടെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത്. രണ്ടാഴ്ച മുമ്പ് മംഗളൂരുവിനടുത്ത ഉള്ളാളില്‍ അറസ്റ്റിലായ അമീര്‍ അബ്ദുല്‍ റഹ്മാനെ ചോദ്യം ചെയ്തപ്പോഴാണ് ഷിഫയെയും മിസ്ഹയെയും കുറിച്ചുള്ള വിവരങ്ങള്‍ എന്‍.ഐ.എക്ക് ലഭിച്ചത്. അമീറിന്റെ നേതൃത്വത്തിലുള്ള ഐ.എസ് ഗ്രൂപ്പിലെ അംഗങ്ങളില്‍ ഒരാളായ കണ്ണൂര്‍ കക്കാട്ടെ മുഷാബ് അന്‍വറെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തിരുന്നു. മിസ്ഹയുടെ അടുത്ത ബന്ധുവാണ് അന്‍വര്‍. മിസ്ഹ സിദ്ദിഖിന് ഐ.എസുമായി നേരിട്ട് ബന്ധമുണ്ടെന്നും ഐ.എസില്‍ ചേരുകയെന്ന ലക്ഷ്യത്തോടെ മിസ്ഹയും സുഹൃത്തുക്കളും ടെഹ്‌റാനില്‍ പോയിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ പറഞ്ഞു.

ഐ.എസിലേക്ക് ആളുകളെ ചേര്‍ക്കുന്നതിനായി ഇന്‍സ്റ്റഗ്രാമില്‍ മിസ്ഹ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു പേജ് സൃഷ്ടിച്ചിരുന്നു. ഷിഫ ഹാരിസ് കശ്മീരിലേക്ക് ഭീകരവാദ പ്രവര്‍ത്തനത്തിനായി പണം അയച്ചതിന്റെ തെളിവുണ്ടെന്നും എന്‍.ഐ.എ വ്യക്തമാക്കി. കാസര്‍കോട് പടന്നയിലെ ഇര്‍ഷാദ്, കൊല്ലം ഓച്ചിറയിലെ ഡോ. റഹീസ് റഷീദ്, കൊല്ലം, അഞ്ചല്‍ കണ്ണങ്കോട്ടെ രാഹുല്‍ മനോഹരന്‍ എന്ന രാഹുല്‍ അബ്ദുല്ല എന്നിവര്‍ ഷിഫയും മിസ്ഹയും ഉള്‍പ്പെടുന്ന സംഘത്തില്‍ പെട്ടവരാണെന്ന് ഡല്‍ഹി എന്‍.ഐ.എ കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമവിവരറിപ്പോര്‍ട്ടില്‍ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad