Type Here to Get Search Results !

Bottom Ad

ഭൂമി വിട്ടുനല്‍കാന്‍ തയാറായിട്ടും പഞ്ചായത്തിന് അനുവദിച്ച ടര്‍ഫ് കോര്‍ട്ട് മറ്റൊരിടത്തേക്ക് മാറ്റാന്‍ ശ്രമം: പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് സുഫൈജ അബൂബക്കര്‍


കോളിയടുക്കം (www.evisionnews.co): ജില്ലാ പഞ്ചായത്ത് കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് ഫണ്ട് ഉപയോഗിച്ച് ചെമ്മനാട് പഞ്ചായത്തിന് ഒരു ടര്‍ഫ് കോര്‍ട്ട് അനുവദിക്കുകയും ഇതിനാവശ്യമായ സ്ഥലം ചട്ടഞ്ചാലില്‍ വിട്ടുനല്‍കാന്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കിയിരുന്നു. ചട്ടഞ്ചാലില്‍ പഞ്ചായത്തിന് സ്ഥലം ഇല്ലാത്തതിനാലും ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ട ആറാം വാര്‍ഡില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ എതിര്‍വശത്ത് പഞ്ചായത്ത് സ്വന്തമായി മറ്റൊരു മിനി സ്റ്റേഡിയവും ചില്‍ഡ്രന്‍സ് പാര്‍ക്കും പണിയുന്നതിനാലും പഞ്ചായത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്ന രാജീവ് ഗാന്ധി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലുയര്‍ത്തുന്നതിനു വേണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കൈമാറി പ്രവര്‍ത്തി ആരംഭിച്ചതിനാലും ഏവര്‍ക്കും എത്തിപ്പെടാന്‍ പറ്റുന്ന പാര്‍ക്കിംഗ് സൗകര്യം ഏറെയുള്ള കോളിയടുക്കം, തലക്ലായി, പരവനടുക്കം എന്നിവിടങ്ങളിലുള്ള ഭൂമിയില്‍നിന്ന് അനുയോജ്യമായ 50 സെന്റ് സ്ഥലം വിട്ടുനല്‍കാന്‍ താല്പര്യപ്പെട്ടു. 16-7-2021 ചേര്‍ന്ന യോഗം തീരുമാനം ജില്ലാ പഞ്ചായത്തിന് അറിയിപ്പ് നല്‍കിയിട്ടും രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വേണ്ടി ഈ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് അംഗം ടര്‍ഫ് കോര്‍ട്ട് മറ്റൊരിടത്തേക്കു മാറ്റാന്‍ ശ്രമം നടത്തുന്നതായി പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad