ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരായ നടപടിയില്‍ യു.പി പോലീസിന് തിരിച്ചടി. സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം വേണമെന്ന യു.പി പൊലീസിന്റെ ആവശ്യം മഥുര കോടതി തള്ളി. സിദ്ദീഖ് കാപ്പന്റെ സിമി ബന്ധം അന്വേഷിക്കണമെന്നായിരുന്നു യു.പി പൊലീസ് സമര്‍പ്പിച്ച അപേക്ഷ.
പൗരന്റെ നേര്‍ക്ക് ഭരണകൂടം കാണിക്കുന്ന ഭീകരതയാണ് യു.പി സര്‍ക്കാറിന്റെ പുതിയ അപേക്ഷയെന്ന് കാപ്പന് വേണ്ടി ഹാജരായ അഡ്വ. വില്‍സ് മാത്യു വാദിച്ചു. നിലവിലെ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരെ പോലീസ് കൈമാറിയിട്ടില്ലെന്നും നിലവിലെ അവസ്ഥയില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന യു.പി പോലീസിന്റെ നിലപാട് ദുരുദ്ദേശപരമാണെന്നും അഭിഭാഷകന്‍ വില്‍സ് മാത്യു വാദിച്ചു.
Post a Comment
0 Comments